കോട്ടയം ∙ ഇതര സംസ്ഥാന തൊഴിലാളിയായ സോണി ഭാര്യ അൽപ്പനയെ
മറ്റൊരാളുമായി ഭാര്യയ്ക്കുള്ള ബന്ധത്തിന്റെ പേരിലെന്ന് വിവരം. പ്രകാശ് മണ്ഡല് എന്നയാളെ അല്പ്പന സ്ഥിരമായി ഫോണില്‍ ബന്ധപ്പെടുന്നത് സോണിയെ അസ്വസ്ഥനാക്കിയിരുന്നു.
പ്രകാശിനെ വിളിക്കരുതെന്ന് പലതവണ പറഞ്ഞിട്ടും അൽപ്പന ഇത് തുടർന്നു. ഇക്കാര്യത്തിൽ ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നു എന്നാണ്
പറയുന്നത്.
കൊലപാതകം നടന്നതിന്റെ തലേ ദിവസവും ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു.
ഇതോടെയാണ് അൽപ്പനയെ കൊല്ലാൻ സോണി പദ്ധതിയിട്ടത്. നിര്‍മാണ ജോലിയും മറ്റുമാണ് സോണിയും അല്‍പ്പനയും ചെയ്തുവന്നിരുന്നത്.
സാധാരണ ഒമ്പതു മണിയോടെയാണ് ഇവര്‍ പണിക്കിറങ്ങുന്നത്. കൊലപാതകം നടത്താന്‍ തീരുമാനിച്ച ദിവസം അത്യാവശ്യ പണിയുണ്ടെന്നും നേരത്തെ എത്തണമെന്നും വീട്ടുടമ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാണ് സോണി അല്‍പ്പനയെ കൊലപാതകം നടന്ന സ്ഥലത്തേക്കെത്തിച്ചതെന്ന് കോട്ടയം ഡിവൈഎസ്പി കെ.എസ്.അരുൺ പറഞ്ഞു.
കൊലപാതകം നടന്ന, നിർമാണത്തിൽ ഇരിക്കുന്ന വീടിന്റെ പരിസരത്ത് എത്തിയും ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് തര്‍ക്കം ദമ്പതികൾ തമ്മിൽ നടന്നു.
ഫോണ്‍ വിളിയുടെ കാര്യം പറഞ്ഞ് അല്‍പ്പനയെ പ്രകോപിപ്പിച്ച ശേഷമായിരുന്നു തര്‍ക്കം. തുടര്‍ന്ന് പിടിവലി കൂടുകയും സോണി അല്‍പ്പനയെ മതിലില്‍ ഇടിപ്പിച്ച് താഴെ തള്ളിയിടുകയും ചെയ്തു.
ഇതോടെ അല്പ്പന അബോധാവസ്ഥയിലായി. മതിലില്‍ തലയിടിപ്പിച്ചും കഴുത്തു ഞെരിച്ചുമാണ് അൽപ്പനയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
ഇതിനുശേഷം മരണം ഉറപ്പിക്കാനായി കമ്പിപ്പാര കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]