കോട്ടയം ∙ നിര്‍മാണത്തിലിരിക്കുന്ന വീടിനോടു ചേര്‍ന്ന ഭാഗം വിജനമാണെന്ന് വ്യക്തമായി അറിയാവുന്ന നിർമാണ തൊഴിലാളിയായ സോണി ഭാര്യ അൽപ്പനയുടെ
കുഴിച്ചിട്ടത് ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിൽ. ഇക്കാര്യം വ്യക്തമായി മനസിലാക്കിയാണ് സോണി ഭാര്യയുമായി ഇവിടെ എത്തിയതെന്നാണു
നിഗമനം.
ഭാര്യയെ കാണാനില്ലെന്ന് അയര്‍ക്കുന്നം പൊലീസില്‍ സോണി പരാതി നല്‍കിയത് ഒക്ടോബർ പതിനാലിനാണ്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ അന്നേ ദിവസം രാവിലെ സോണി ഇളപ്പാനി ജങ്ഷനു സമീപം ഭാര്യയ്ക്കൊപ്പം നടന്നു പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഈ ദൃശ്യത്തിൽ സോണി മാത്രമാണ് തിരികെ പോകുന്നത്.
ഇതാണ് പൊലീസിന്റെ സംശയം ബലപ്പെടുത്തിയത്.
ഇന്നലെ പുലര്‍ച്ചെ സ്റ്റേഷനില്‍ എത്തിച്ചെങ്കിലും ആദ്യം ഇയാൾ സഹകരിച്ചില്ല. തുടര്‍ന്ന് ദ്വിഭാഷിയുടെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്യങ്ങൾ വെളിച്ചത്തുവന്നത്.
ഇളപ്പുങ്കല്‍ ജങ്ഷനില്‍നിന്ന് 100 മീറ്റര്‍ മാറി മണ്ണനാല് ഡിന്നിയുടെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുറ്റത്തെ മണ്ണ് നിരപ്പാക്കിയിരുന്നു. ഇവിടെയാണ് അൽപ്പനയെ കുഴിച്ചുമൂടിയത്.
കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പരാതി നൽകിയ ശേഷം അന്വേഷണത്തിന്റെ ഭാഗമായി സോണിയെ വിളിച്ചെങ്കിലും സ്റ്റേഷനിലേക്കു വരാനോ സഹകരിക്കാനോ കൂട്ടാക്കിയില്ല. ഇതിനിടയില്‍, ഇയാള്‍ മക്കൾക്കൊപ്പം ട്രെയിനില്‍ നാട്ടിലേക്ക് യാത്രതിരിക്കുകയും ചെയ്തു.
ഈ വിവരം അറിഞ്ഞാണ് പോലീസ് ആര്‍പിഎഫുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി കൊച്ചിയില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

