കോട്ടയം: അയർക്കുന്നം ഇളപ്പാനിയിൽ ഭർത്താവ് കൊലപ്പെടുത്തി കുഴിച്ചുമൂടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. പശ്ചിമ ബംഗാൾ സ്വദേശിനി അൽപ്പാനയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഭർത്താവ് സോണിയെ പോലീസ് അറസ്റ്റ് ചെയ്തു. നിർമ്മാണം നടക്കുന്ന ഒരു വീടിന്റെ തറയിൽ കുഴിച്ചിട്ട
നിലയിലായിരുന്നു മൃതദേഹം. ഭാര്യയെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം സോണി അയർക്കുന്നം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
തുടർന്ന് കുട്ടികളുമായി നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
നിർമ്മാണ തൊഴിലാളിയായ സോണി, താൻ ജോലി ചെയ്തിരുന്ന സ്ഥലത്തേക്ക് ഭാര്യയെ വിളിച്ചുവരുത്തി തലയ്ക്ക് കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസിനോട് വെളിപ്പെടുത്തി. തുടർന്ന് മൃതദേഹം ഇവിടെത്തന്നെ കുഴിച്ചിട്ടു.
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സോണി മൊഴി നൽകിയിട്ടുണ്ട്. ഇരുവരും അയർക്കുന്നത്താണ് താമസിച്ചുവന്നിരുന്നത്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

