
അമ്പലപ്പുഴ: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പോളിടെക്നിക് വിദ്യാർത്ഥി മരിച്ചു. പുന്നപ്ര കാർമൽ പോളി മൂന്നാം വർഷ ഓട്ടോമൊബൈൽ വിദ്യാർത്ഥി ഹരിപ്പാട് ചെറുതന ആനാരി മാമ്പലശ്ശേരി ജയകുമാറിൻ്റെ മകൻ സഞ്ജു (21) ആണ് മരിച്ചത്. ദേശീയപാതയിൽ വളഞ്ഞവഴിക്കു സമീപം ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു അപകടം. ഈ സമയം മഴ പെയ്തിരുന്നതിനാൽ നിയന്ത്രണം തെറ്റിയാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സഞ്ജുവിനെ അമ്പലപ്പുഴ പൊലീസും നാട്ടുകാരും ചേർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം കാർമൽ പോളിടെക്നിക്കിൽ പൊതുദർശത്തിനു വെച്ചു. സഹപാഠികളും അധ്യാപകരും കണ്ണീരോടെ അന്ത്യോപചാരമർപ്പിച്ചു. പിന്നീട് ബന്ധുക്കൾ ഏറ്റുവാങ്ങി മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ നടക്കും.
കായംകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററാണ് സഞ്ജുവിൻ്റെ പിതാവ് ജയകുമാർ. മാതാവ് സ്മിത ആലപ്പുഴ എസ്.ഡി.വി സ്കൂൾ അധ്യാപികയാണ്. കളർകോട് എസ്.ഡി. കോളേജ് ഡിഗ്രി വിദ്യാർത്ഥിനിയായ അഞ്ജു ഏക സഹോദരിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]