
.news-body p a {width: auto;float: none;} റായ്പൂർ: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് ഇൻഡോ- ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) ജവാന്മാർക്ക് വീരമൃത്യു. ഛത്തീസ്ഘട്ടിലെ നാരായണപൂർ ജില്ലയിൽ നക്സലൈറ്റുകൾ നടത്തിയ ആക്രമണത്തിൽ ഐഇഡി പൊട്ടിത്തെറിച്ചാണ് ജവാന്മാർ വീരമൃത്യു വരിച്ചത്.
ആക്രമണത്തിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. അബുജ്മാദ് മേഖലയിലെ ഖോഡിയാർ ഗ്രാമത്തിന് സമീപം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
മഹാരാഷ്ട്രയിലെ സത്താറ സ്വദേശി അമർ പൻവാർ (36), കർണാടകയിലെ കടപ്പ സ്വദേശി കെ രാജേഷ് (36) എന്നിവരാണ് വീരമൃത്യു വരിച്ചതെന്നും ഇരുവരും ഐടിബിപിയുടെ 53-ാം ബറ്റാലിയനിൽ നിന്നുള്ളവരാണെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘങ്ങൾ നക്സൽ വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയായിരുന്നു ആക്രമണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഐടിബിപി, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), ജില്ലാ റിസർവ് ഗാർഡ് ഓഫ് പൊലീസ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് ഓർക്കാ, ഇറക്ഭട്ടി, മൊഹൻദി മേഖലകളിൽ നിന്ന് ആരംഭിച്ച ഓപ്പറേഷനിൽ പങ്കെടുത്തത്. പട്രോളിംഗ് സംഘങ്ങൾ ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സ്ഫോടനം നടന്നത്.
പരിക്കേറ്റ നാല് ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. പരിക്കേറ്റ പൊലീസുകാർ അപകടനില തരണം ചെയ്തതായും അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]