
.news-body p a {width: auto;float: none;}
പാലക്കാട്: അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന 42 ലിറ്റർ പുതുച്ചേരി മദ്യം എക്സൈസ് പിടിച്ചെടുത്തു. ഒറ്റപ്പാലം ചളവറ സ്വദേശിയായ ചന്ദ്രൻ എന്നയാൾ താമസിച്ചിരുന്ന വീട്ടിൽ നിന്നുമാണ് ഇത്രയും മദ്യം പിടികൂടിയത്. ഇയാളെ പ്രതി ചേർത്ത് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. ചെർപ്പുളശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഹരീഷും സംഘവും ചേർന്നാണ് കേസ് കണ്ടെത്തിയത്.
സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബാസ്റ്റിൻ.കെ.എക്സ്, സിവിൽ എക്സൈസ് ഓഫീസർമാരായ നിഖിൽ, അനീഷ്, സജിത്ത്, കിഷോർ, ഹരികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിഷ്ണു എന്നിവരും ഉണ്ടായിരുന്നു.
തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ബാലനഗർ ഭാഗത്ത് നിന്നും 1.493 കിലോഗ്രാം കഞ്ചാവ് കൈവശം വച്ചു വിൽപ്പന നടത്തിയ കുറ്റത്തിന് വെട്ടുകാട് സ്വദേശിയായ ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രേമനാഥൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീലാൽ, ശ്രീരാഗ്, ബിനോജ്, വനിത സിവിൽ എക്സൈസ് ഓഫീസർ ആശ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]