
ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ 150 റണ്‍സ് നേടിയ ശേഷമാണ് സര്‍ഫറാസ് ഖാന് പുറത്തായത്. റിഷഭ് പന്തിനൊപ്പം 177 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കാന്‍ സര്‍ഫറാസിന് സാധിച്ചിരുന്നു. 150 പൂര്‍ത്തിയാക്കിയ ഉടനെ പുറത്തായി. ടിം സൗത്തിയുടെ പന്തില്‍ അജാസ് പട്ടേലിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. മൂന്ന് സിക്സും 18 ഫോറും ഉള്‍പ്പെടുന്നതായിരന്നു സര്‍ഫറാസിന്റെ ഇന്നിംഗ്സ്.
മത്സരത്തിന്റെ 55-ാം ഓവറില്‍ പന്തും സര്‍ഫറാസും തമ്മില്‍ ആശയക്കുഴപ്പമുണ്ടായി. കഷ്ടിച്ചാണ് പന്ത് റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. മാറ്റ് ഹെന്റിയുടെ ഔട്ട് സ്വിംഗര്‍ തട്ടിയിട്ട് ഇരുവരും റണ്‍സിനായി ഓടി. ആദ്യ റണ്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പന്ത് രണ്ടാം റണ്ണിന് ശ്രമിച്ചു. സര്‍ഫറാസും ക്രീസ് വിട്ടിരുന്നു. എന്നാല്‍ അപകടം തിരിച്ചറിഞ്ഞ സര്‍ഫറാസ് പന്തിന് സൂചന നല്കി. നിലവിളിച്ചും വെപ്രാളം കൊണ്ട് പിച്ചില്‍ ചാടിയുമൊക്കെയാണ് സര്‍ഫറാസ് അപകടം പന്തിന്റെ ശ്രദ്ധയിലെത്തിച്ചത്. വിക്കറ്റ് കീപ്പര്‍ക്കാവട്ടെ പന്ത് വിക്കറ്റില്‍ കൊളിക്കാനും സാധിച്ചില്ല. ഇതോടെ പന്ത് രക്ഷപ്പെട്ടു. വീഡിയോ കാണാം…
Rishabh bhai, Run out is the last thing we need brother.
Sarfaraz jumping helped distract the wicket keeper.#INDvNZ pic.twitter.com/J2BaKWyVwr
— Ankit (@2dPointtt) October 19, 2024
മത്സരത്തില്‍ സര്‍ഫറാസ് 150 നേടി പുറത്തായിരുന്നു. പന്ത് സെഞ്ചുറിക്ക് ഒരു റണ്‍ അകലെ വീണു. ഇരുവരും 177 റണ്‍സാണ് കൂട്ടിചേര്‍ത്തത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്. സര്‍ഫറാസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തി. അധികം വൈകാതെ സെഞ്ചുറിയും പൂര്‍ത്തിയാക്കി.
എന്നാല്‍ 150 പൂര്‍ത്തിയാക്കിയ ഉടനെ സര്‍ഫറാസ് പുറത്തായി. ടിം സൗത്തിയുടെ പന്തില്‍ അജാസ് പട്ടേലിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. മൂന്ന് സിക്സും 18 ഫോറും ഉള്‍പ്പെടുന്നതായിരന്നു സര്‍ഫറാസിന്റെ ഇന്നിംഗ്സ്. പിന്നാലെ റിഷഭ് പന്ത് മടങ്ങി. 105 പന്തുകള്‍ മാത്രം നേരിട്ട റിഷഭ് അഞ്ച് സിക്സും ഒമ്പത് ഫോറും നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏഴാം സെഞ്ചുറിയാണ് പന്തിന് നഷ്ടമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]