
.news-body p a {width: auto;float: none;}
അബുദാബി: ഇന്ത്യൻ പൗരന്മാർക്ക് ഏറെ ഉപകാരപ്രദമാകുന്ന യുഎഇ സർക്കാരിന്റെ പുതിയ പദ്ധതിയെ സ്വാഗതം ചെയ്ത് യുഎഇയിലെ ട്രാവൽ ഏജന്റുമാർ. കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ വിസ ഓൺ അറൈവൽ ലഭ്യമാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. യോഗ്യതയുള്ള ഇന്ത്യൻ യാത്രക്കാർക്ക് 60 ദിവസത്തെ വിസ 250 ദിർഹത്തിന് (5722 രൂപ) നൽകുന്ന പദ്ധതിയാണിത്.
പുതിയ പദ്ധതി പ്രകാരം യുകെയിലേക്കും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും ടൂറിസ്റ്റ് വിസയുള്ള ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ വിസ ഓൺ അറൈവൽ ലഭിക്കും. മുമ്പ് ഇത് യുഎസിലേക്ക് റസിഡന്റ് വിസയോ ടൂറിസ്റ്റ് വിസയോ ഉള്ളവർക്കും യുകെയിലും യൂറോപ്യൻ യൂണിയനിലും റസിഡന്റ് വിസയുള്ളവർക്ക് മാത്രമേ ലഭ്യമായിരുന്നുള്ളു. അപേക്ഷകന്റെ വിസയ്ക്കും പാസ്പോർട്ടിനും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടായിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുതിയ പദ്ധതിയോടെ ബിസിനസിൽ 15 മുതൽ 17 ശതമാനംവരെ വർദ്ധനവുണ്ടാകുമെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. സാധാരണയായി യൂറോപ്യൻ യൂണിയൻ, യുകെ എന്നിവിടങ്ങളിലേയ്ക്ക് പോകുന്നവരിൽ കൂടുതൽ പേരും യുഎഇ വഴിയാണ് യാത്ര ചെയ്യുന്നത്. വിസ ഓൺ അറൈവൽ ഇപ്പോൾ ലഭ്യമായതിനാൽ ഇനിമുതൽ യാത്രക്കാർക്ക് ഇടയ്ക്ക് ഒന്നോ രണ്ടോ ദിവസം യുഎഇയിൽ ചെലവഴിക്കാനാവും. കൃത്യമായ സമയത്താണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ മുതൽ മാർച്ച് വരെയാണ് യുഎയിൽ ടൂറിസ്റ്റ് സീസൺ. കുടുംബാംഗങ്ങളെയും മറ്റും സന്ദർശിക്കാൻ മിക്കവാറും പേരും യുകെയിലേയ്ക്കും യൂറോപിലേയ്ക്കുമൊക്കെ യാത്ര ചെയ്യുന്ന സമയമാണിത്. അതിനാൽ തന്നെ വിസ ഓൺ അറൈവൽ ലഭ്യമായതിനാൽ മിക്കവരും ഇനിമുതൽ യുഎഇ സന്ദർശിക്കാൻ തീരുമാനിക്കുമെന്നും ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.