
കറാച്ചി:ലോകകപ്പില്‍ അഹമ്മദാബാദില്‍നടന്ന ഇന്ത്യക്കെതിരായ മത്സരത്തില്‍ കാണികളുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തിനും പിന്തുണയില്ലായ്മക്കും ഐസിസിക്ക് പരാതി നല്കിയ പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ തുറന്നടിച്ച് മുന്‍ താരം ഡാനിഷ് കനേരിയ. ഇന്ത്യ-പാക് മത്സരത്തിനുശേഷം അഹമ്മദാബാദില്‍ നടന്ന മത്സരം ഐസിസി ടൂര്‍ണമെന്റായി തോന്നിയില്ലെന്നും ബിസിസിഐ നടത്തിയ പരമ്പരയാണെന്നാണ് തോന്നിയതെന്നും പാക് ക്രിക്കറ്റ് ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍ ആരോപിച്ചിരുന്നു.പാക് ടീമിനെ പിന്തുണക്കുന്ന ‘ദില്‍ ദില്‍ പാകിസ്ഥാന്’ എന്ന മുദ്രാവാക്യം സ്റ്റേഡിയത്തില്‍ ഒരുതവണ പോലും മുഴക്കാതിരുന്നതിലും മിക്കി ആര്‍തര്‍ അതൃപ്തി അറിയിച്ചിരുന്നു.
പാക് ആരാധകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മത്സരം കാണാന്‍ വിസ അനുവദിക്കാതിരുന്നതിനും പാക് കളിക്കാര്‍ക്കുനേരെ അഹമ്മാദാബാദിലെ കാണികളുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തിനും പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് ഔദ്യോഗികമായി ഇന്ന് പരാതി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പാക് ബോര്‍ഡിനെതിരെ എണ്ണിയെണ്ണി ചോദ്യങ്ങളുന്നയിച്ച് കനേരിയ രംഗത്തെത്തിയത്.
ആരാണ് മാധ്യമപ്രവര്‍ത്തക സൈനാ അബ്ബാസിനോട് ഇന്ത്യക്കും ഹിന്ദുക്കള്‍ക്കുമെതിരെ പ്രസ്താവന നടത്താന്‍ പറഞ്ഞത്, ആരാണ് മിക്കി ആര്‍തറോട് ഐസിസി പരിപാടിയല്ല, ബിസിസിഐ പരിപാടിയാണെന്ന് പറയാന്‍ പറഞ്ഞത്. ആരാണ് മുഹമ്മദ് റിസ്വാനോട് ഗ്രൗണ്ടില്‍ നമസ്കരിക്കാന്‍ പറഞ്ഞത്, മറ്റുളളവരുടെ കുറ്റം കണ്ടെത്താനല്ല ശ്രമിക്കേണ്ടതെന്നും കനേരിയ എക്സില്‍ കുറിച്ചു.
Who asked Pakistani journalist Zainab Abbas to comment against India and Hindus?
Who asked Mickey Arthur to call ICC event as BCCI event?
Who asked Rizwan to perform Namaz in playground?
Don’t find faults in others! https://t.co/zpK7F7zjB7
— Danish Kaneria (@DanishKaneria61) October 17, 2023
ഇന്ത്യ-പാകിസ്ഥാന് മത്സരത്തില്‍ ഔട്ടായി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന പാക് താരം മുഹമ്മദ് റിസ്വാനുനേരെ കാണികള്‍ ജയ് ശ്രീറാം വിളിച്ചിരുന്നു. ഇതിന് പുറമെ മത്സരം കാണാന്‍ പാക് ആരാധകര്‍ വളരെ കുറവായിരുന്നതും ടോസ് സമയത്ത് പാക് നായകന് ബാബര്‍ അസമിന്റെ പേര് രവി ശാസ്ത്രി വിളിച്ചപ്പോള്‍ കാണികള്‍ കൂവുകയും ചെയ്തു. മത്സരത്തിനിടെ പാക് പേസര്‍ ഹാരിസ് റൗഫ് ശ്രേയസ് അയ്യര്‍ക്കും നേരെ പന്ത് വലിച്ചെറിഞ്ഞപ്പോഴും കാണികള്‍ കൂവിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]