
2024 ൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ അദാനിക്കെതിരെ അന്വേഷണം നടത്തുമെന്ന് രാഹുൽ ഗാന്ധി. വിഷയം രാജ്യത്തെ ജനങ്ങളുടെ പണം കൊള്ളയടിച്ചതാണ്.
പ്രധാനമന്ത്രി എന്തുകൊണ്ട് അദാനിക്കെതിരെ അന്വേഷണം നടത്തുന്നില്ല എന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ചോദിച്ചു. അദാനിയെ സംരക്ഷിക്കുന്നത് ഒരു വ്യക്തിയാണെന്ന് രാജ്യത്തിന് മുഴുവൻ അറിയാം.
ശരത് പവർ രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ല. ശരത് പവർ അദാനിയെ സംരക്ഷിക്കുന്നില്ല.
കൽക്കരി വില വർദ്ധിപ്പിച്ച അദാനി രാജ്യത്തെ സാധാരണക്കാരുടെ 12000 കോടി രൂപ കൈക്കലാക്കി എന്നും അദ്ദേഹം ആരോപിച്ചു. ഫിനാൻഷ്യൽ ടൈംസ് പത്രത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
പ്രധാനമന്ത്രിയുടെ പിന്തുണയില്ലാതെ ഇത് സാധ്യമാകില്ലെന്ന് രാഹുൽ ഗാന്ധി പറയുന്നു. രേഖകൾ ലഭിക്കുന്നില്ലെന്ന് സെബി പറയുമ്പോൾ, ഫിനാൻഷ്യൽ ടൈംസിന് രേഖകൾ ലഭിക്കുന്നു എന്നും അദ്ദേഹം ചോദിച്ചു.
Story Highlights: 2024 congress adani investigation rahul gandhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]