മാരുതി സുസുക്കി ഇന്ത്യയുടെ ഓഫ്റോഡ് ജിംനി എസ്യുവി ക്യാൻ്റീൻ സ്റ്റോർസ് ഡിപ്പാർട്ട്മെൻ്റിൽ അഥവാ സിഎസ്ഡിയിൽ നിന്നും വാങ്ങാം. ഇവിടെ 28 ശതമാനം നികുതിക്ക് പകരം 14 ശതമാനം ജിഎസ്ടി നികുതി മാത്രമാണ് സൈനികരിൽ നിന്ന് ഈടാക്കുന്നത്. ജിംനിക്ക് രണ്ടുലക്ഷം രൂപയോളം കുറയും
രാജ്യത്തെ സേവിക്കുന്ന സൈനികർക്കായി നിരവധി കാറുകളാണ് ക്യാൻ്റീൻ സ്റ്റോർസ് ഡിപ്പാർട്ട്മെൻ്റിൽ അഥവാ സിഎസ്ഡിയിൽ വിൽക്കുന്നത്. മാരുതി ജിംനിയും ഇപ്പോൾ ഇവിടെ നിന്നും വാങ്ങാം.
ഇവിടെ 28 ശതമാനം നികുതിക്ക് പകരം 14 ശതമാനം ജിഎസ്ടി നികുതി മാത്രമാണ് സൈനികരിൽ നിന്ന് ഈടാക്കുന്നത്. ഇക്കാരണത്താൽ കാറുകളുടെ വില ഗണ്യമായി കുറയുന്നു.
ജിംനിയുടെ രണ്ട് വകഭേദങ്ങൾ അൽഫാ ഓൾഗ്രിപ്പ് പ്രോ, സെറ്റ ഓൾഗ്രിപ്പ് പ്രോ എന്നിവയിൽ ലഭ്യമാണ്.
ഈ വേരിയന്റുകൾക്ക് രണ്ടുലക്ഷം രൂപയിലധികം നികുതി ഇനത്തിൽ ലാഭിക്കാം.
മാരുതി ജിംനി ആൽഫ ആൾഗ്രിപ്പ് പ്രോ 1.5L 5 MT ക്ക് CSD-യിലെ സൂചിക നമ്പർ SKU64332 ആണ്. ഇതിൻ്റെ CSD ഓൺറോഡ് വില 13,65,720 രൂപയാണ്. അതിൻ്റെ സിവിൽ എക്സ്-ഷോറൂം വില 13,69,000 രൂപയാണ്.
സെറ്റ ഓൾഗ്രിപ്പ് പ്രോ 1.5L 5MT വേരിയൻ്റിന്റെ CSD-സൂചിക നമ്പർ SKU64349. ഇതിൻ്റെ CSD ഓൺറോഡ് വില 12,57,482 രൂപ. സിവിൽ എക്സ്-ഷോറൂം വില 12,74,000 രൂപ. 201,727 രൂപ ഈ വേരിയൻ്റിന് ലാഭം
1.5 ലിറ്റർ ഫോർ സിലിണ്ടർ K15B മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഹൃദയം.105 എച്ച്പി പവർ ഔട്ട്പുട്ടും 134 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കും. 5-സ്പീഡ് MT, 4-സ്പീഡ് AT ട്രാൻസ്മിഷനുകൾ
ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, വാഷറുള്ള ഫ്രണ്ട് ആൻഡ് റിയർ വൈപ്പറുകൾ, ഡേ ആൻഡ് നൈറ്റ് IRVM, ഡ്രൈവർ സൈഡ് പവർ വിൻഡോ ഓട്ടോ അപ്/ഡൗൺ പിഞ്ച് ഗാർഡ്
സ്റ്റീൽ വീലുകൾ, ഡ്രിപ്പ് റെയിലുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയും
ആൽഫ ഗ്രേഡ് അലോയ് വീലുകൾ, ബോഡി കളർ ഡോർ ഹാൻഡിലുകൾ, വാഷറുള്ള എൽഇഡി ഓട്ടോ ഹെഡ്ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, ഇരുണ്ട പച്ച ഗ്ലാസ്, പുഷ് ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]