.news-body p a {width: auto;float: none;} കൊല്ലം: പാചകവാതക സിലിണ്ടർ ചോർന്നതറിയാതെ അടുക്കളയിലെ സ്വിച്ചിട്ട വൃദ്ധ തീപടർന്ന് മരിച്ചു.
മയ്യനാട് സൂചിതാമുക്ക് പള്ളിപുരയഴികം വീട്ടിൽ എൻ.രത്നമ്മയാണ് (74) മരിച്ചത്. ഇക്കഴിഞ്ഞ 16ന് പുലർച്ചെ 4.30നായിരുന്നു അപകടം.
വീടിന്റെ ഹാളിലാണ് രത്നമ്മ കിടന്നുറങ്ങിയിരുന്നത്. പുലർച്ചെ ചായ തയ്യാറാക്കാനായി അടുക്കള വാതിൽ തുറന്ന് സ്വിച്ച് ഇട്ടപ്പോൾ പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു.
നിമിങ്ങൾക്കകം തീ ദേഹത്തേക്കും പടർന്നു. നിലവിളിച്ച് ഹാളിലേക്ക് ഓടിയ രത്നമ്മ അവിടെ കുഴഞ്ഞുവീണു.
ഇതിനിടെ ശബ്ദംകേട്ട് . സമീപത്തെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മകന്റെ ഭാര്യ ചിത്ര ഹാളിലേക്ക് ഓടിയെത്തി രത്നമ്മയുടെ ദേഹത്ത് വെള്ളമൊഴിച്ച് തീകെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പിന്നാലെയെത്തിയ ചെറുമക്കളും ചിത്രയും ചേർന്ന് രത്നമ്മയുടെ ശരീരത്തിലേക്ക് ചാക്ക് നനച്ചിട്ട് തീ കെടുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രത്നമ്മയെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
50 ശതമാനത്തോളം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ രത്നമ്മയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ഫോറൻസിക് വിദഗ്ദ്ധരും പാചകവാതക സിലിണ്ടർ വിതരണം ചെയ്യുന്ന കമ്പനി അധികൃതരും പരിശോധന നടത്തുമെന്ന് ഇരവിപുരം പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.
ഭർത്താവ്: കെ.ബാലകൃഷ്ണൻ. മക്കൾ: രാജി, ബാബുലാൽ, രജനി.
മരുമക്കൾ രാജേന്ദ്രൻ, ചിത്ര, സുനിൽ. ഇരവിപുരം പൊലീസ് കേസെടുത്തു.
പാചക വാതകത്തിന് സാധാരണ ഗതിയിൽ മണമില്ല. അതിനാൽ ലീക്കുണ്ടായാൽ തിരിച്ചറിയാൻ ഏറെ പ്രയാസമാണ്.
അതുകൊണ്ട് രൂക്ഷ ഗന്ധമുള്ള എഥൈൽ മെർകാപ്റ്റൻ ചേർക്കാറുണ്ട്. ലീക്കിലൂടെ പാചകവാതകം പുറത്തുവരുമ്പോൾ എഥൈൽ മെർകാപ്റ്റന്റെ ഗന്ധം സ്ഥലത്താകെ പരക്കും.
അങ്ങനെ എളുപ്പത്തിൽ ലീക്ക് കണ്ടെത്താൻ കഴിയും. ഗ്യാസ് സിലിണ്ടർ അടുക്കളയക്ക് വെളിയിൽ സ്ഥാപിക്കുന്നതും ലീക്കുണ്ടായാൽ അപകടമുണ്ടാക്കുന്നത് തടയാനാവും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]