മുംബൈ: രണ്‍വീര്‍ സിംഗും ആലിയ ഭട്ടും നായിക നായകന്മാരായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘റോക്കി ഓര് റാണി കീ പ്രേം കഹാനി. ‘റോക്കി ഓര് റാണി കീ പ്രേം കഹാനി’ മികച്ച വിജയമാണ് നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ ഇതിനകം 300 കോടിയലധികം ചിത്രം നേടിയിട്ടുണ്ട്.
കരണ്‍ ജോഹര്‍ വലിയ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് ‘റോക്കി ഓര് റാണി കീ പ്രേം കഹാനി’. ചിത്രം അടുത്തിടെ ബുസാൻ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചിത്രം ഓപ്പണ്‍ സിനിമാ വിഭാഗത്തിലായിരിക്കും.
നേരത്തെ അഭിഷേക് ബച്ചൻ രണ്‍വീര്‍ ചിത്രത്തെ പ്രശംസിച്ചിരുന്നു. കരണ്‍ ജോഹറിന്റെ തിരിച്ചു വരവാണ്. ഒരു ഫാമിലി എന്റര്ടെയ്ൻമെന്റാണ് ഇത്. വളരെ മികച്ച താരങ്ങളാണ് രണ്‍വീര്‍ ചിത്രത്തില്‍ എന്നും അഭിഷേക് ബച്ചൻ സാമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് കരണ്‍ ജോഹര്‍. ചിത്രം ബോളിവുഡിലെ സൂപ്പര്‍താര ദമ്പതികളുടെ യഥാര്‍ത്ഥ പ്രണയകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഉണ്ടാക്കിയതാണ്. മിഡ് ഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഈ കാര്യം സംവിധായകന് വെളിപ്പെടുത്തിയത്.
ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് കരണ്‍ ജോഹറിന് ‘റോക്കി ഓര് റാണി കീ പ്രേം കഹാനി’ക്ക് പ്രചോദനമായത് എന്നാണ് പറയുന്നത്. “ചിലപ്പോള്‍ അവിചാരിതമായി അവരുടെ കഥ ഇന്‍സ്പെയര്‍ ആയിരിക്കാം. അവരുടെ ദാമ്പത്യത്തില്‍ അവര്‍ ഗംഭീരമായ ഒരു ഫ്രണ്ട്ഷിപ്പിലാണ്. ഞാന്‍ അവര്‍ക്കൊപ്പം നിരവധിസമയം ഡിന്നറിനും, ഓട്ടിംഗിനുമായി ചിലവഴിച്ചിട്ടുണ്ട്. അവരുടെ സൗഹൃദം വളരെ സുഖകരമാണ്. കാരണം പോലും ഇല്ലാതെ തമ്മില്‍ തമ്മില്‍ എന്നും സന്തോഷിപ്പിക്കുന്ന വ്യക്തികളാണ് അവര്‍. അതിനാൽ, സമൂഹത്തിലെ രണ്ട് വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നും വരുന്ന ആളുകളായിട്ടും അവര്‍ യഥാർത്ഥ സ്നേഹം കണ്ടെത്തുന്നത്. അസാധ്യമായ കാര്യമായാണ് എനിക്ക് അത് തോന്നിയത്. എവിടെയും അവര്‍ അവരുടെ കംഫേര്‍ട്ട് കണ്ടെത്തുന്നു. തമ്മില്‍ സ്നേഹിക്കുന്നു” – കരണ്‍ പറയുന്നു.
ഉമേഷ് മെഹ്റയുടെ 1999-ലെ ആക്ഷൻ ചിത്രമായ ഇന്റർനാഷണൽ ഖിലാഡിയുടെ സെറ്റിൽ വച്ചാണ് ട്വിങ്കിള്‍ ഖന്നയും അക്ഷയ് കുമാറും പ്രണയത്തിലാകുന്നത്. 2001 ൽ വിവാഹിതരായ അവർക്ക് ആരവ് എന്ന മകനും നിതാര എന്ന മകളുമുണ്ട്.
ചെറുപ്പം മുതലേ ട്വിങ്കിളിന്റെ സുഹൃത്തായിരുന്നു കരണ്‍ ജോഹര്‍. രണ്ടുപേരും ഒരേ ബോർഡിംഗ് സ്കൂളിലാണ് പഠിച്ചത്. 1998-ൽ ആദ്യമായി സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോതാ ഹേയിൽ ടീന എന്ന കഥാപാത്രം ട്വിങ്കിളിനെ കണ്ടാണ് കരണ്‍ തയ്യാറാക്കിയത്. എന്നാല്‍ ബാല്യകാല സുഹൃത്തിന്റെ ഓഫര്‍ ട്വിങ്കില്‍ നിരസിച്ചു. ശരിക്കും ട്വിങ്കിളിന്റെ വിളിപ്പേരായിരുന്നു ടീന. റാണി മുഖർജിയാണ് പിന്നീട് ആ വേഷം അവതരിപ്പിച്ചത്. കരണിന്റെ ടോക്ക് ഷോ കോഫി വിത്ത് കരൺ സീസൺ 5 ലെ ഒരു എപ്പിസോഡിൽ അക്ഷയ്യും ട്വിങ്കിളും ഒരുമിച്ച് എത്തിയിരുന്നു.
അനിരുദ്ധുമായി വിവാഹം: ഗോസിപ്പിനോട് പ്രതികരിച്ച് കീര്‍ത്തി സുരേഷ്
Last Updated Sep 19, 2023, 11:16 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]