![](https://newskerala.net/wp-content/uploads/2023/09/eb66dcf6-wp-header-logo-1024x1366.png)
![ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ; വാര്‍ഷിക പരീക്ഷയുടെയും സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ടൈംടേബിൾ ; പരീക്ഷ മാര്‍ച്ച് 1 മുതല്‍ 26 വരെ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ; വാര്‍ഷിക പരീക്ഷയുടെയും സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ടൈംടേബിൾ ; പരീക്ഷ മാര്‍ച്ച് 1 മുതല്‍ 26 വരെ](https://newskerala.net/wp-content/uploads/2023/09/WhatsApp-Image-2023-09-19-at-16.19.38.jpeg?fit=1199,1600&ssl=1&is-pending-load=1)
ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ; വാര്‍ഷിക പരീക്ഷയുടെയും സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ടൈംടേബിൾ ; പരീക്ഷ മാര്‍ച്ച് 1 മുതല്‍ 26 വരെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വാര്‍ഷിക പരീക്ഷയുടെയും സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ടൈംടേബിളാണ് പ്രസിദ്ധീകരിച്ചത്. 2024 മാര്‍ച്ച് 1 മുതല്‍ 26 വരെയാണ് സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വാര്‍ഷിക പരീക്ഷകള്‍ നടക്കുക. രാവിലെ മുതല്‍ ഉച്ചവരെയാണ് പരീക്ഷകള്‍.
വാര്‍ഷിക പരീക്ഷയില്‍ ബയോളജി, മ്യൂസിക് തുടങ്ങി പ്രാക്ടിക്കല്‍ ഉള്ള പരീക്ഷകള്‍ക്ക് രാവിലെ 9.30 മുതല്‍ 11.45 വരെയാണ് പരീക്ഷ. ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷയില്‍ ബയോളജി പരീക്ഷ ഉച്ചക്ക് 2മണി മുതല്‍ 04.25 വരെയും മ്യൂസിക് പരീക്ഷ രാവിലെ 9.30 മുതല്‍ 11.15 വരെയുമാണ് നടക്കുക. ഈ മാസം 25 ന് ആരംഭിക്കാനിരുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകള്‍ ഒക്ടോബര്‍ 9 മുതല്‍ 13 വരെ നടക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാര്‍ഷിക പരീക്ഷയുടെ ടൈംടേബിള്‍
- മാര്‍ച്ച് 1 – ഫിസിക്സ്, സോഷ്യോളജി, ആന്ത്രപ്പോളജി
- മാര്‍ച്ച് 5 – ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്
- മാര്‍ച്ച് 7 – മാക്സ്, ത്രീ ലാംഗ്വേജസ്, സംസ്കൃതശാസ്ത്ര, സൈക്കോളജി
- മാര്‍ച്ച് 14 – കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
- മാര്‍ച്ച് 16 – ജോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി
- മാര്‍ച്ച് 19 – ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃതം, സാഹിത്യം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍
- മാര്‍ച്ച് 21- പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ്
- മാര്‍ച്ച് 23 – പാര്‍ട്ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
- മാര്‍ച്ച് 26- ഇക്കണോമിക്, ഇലക്ട്രോണിക്സ് സിസ്റ്റം
ആര്‍ട്സ് വിഷയങ്ങളുടെ ടൈം ടേബിള്‍
- മാര്‍ച്ച് 1 മെയിന്‍
മാര്‍ച്ച് 5 സബ്സിഡറി - മാര്‍ച്ച് 7 സംസ്കൃതം
- മാര്‍ച്ച് 14 ലിറ്ററേചര്‍
- മാര്‍ച്ച് 19 ഈസ്തെറ്റിക്സ്
- മാര്‍ച്ച് 21 പാര്‍ട്ട് 1 ഇംഗ്ലീഷ്
- മാര്‍ച്ച് 23 – പാര്‍ട്ട് 2 ലാംഗ്വേജ്
ഇംപ്രൂവ്മെന്റ് സപ്ലിമെന്ററി പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍
- ഒക്ടോര്‍ബര്‍ 9 ന് രാവിലെ – സോഷ്യോളജി, ആന്ത്രോപോളജി, ഇലക്ട്രോണിക് സിസ്റ്റംസ്, ഫിലോസഫി, കമ്പ്യൂട്ടര്‍ സയന്‍സ്
- ഒക്ടോര്‍ബര്‍ 9 ന് ഉച്ചക്ക് ശേഷം – കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
- ഒക്ടോര്‍ബര്‍ 10ന് രാവിലെ – മാത്തമാറ്റിക്സ്, പാര്‍ട്ട് 3 ലാംഗ്വേജ്, സംസ്കൃത ശാസ്ത്ര, സൈക്കോളജി
- ഒക്ടോര്‍ബര്‍ 10 ന് ഉച്ചക്ക് ശേഷം – പാര്‍ട്ട് 2 ലാംഗ്വേജ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
- ഒക്ടോര്‍ബര്‍ 11 ന് രാവിലെ – ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി
- ഒക്ടോര്‍ബര്‍ 11 ന് ഉച്ചക്ക് ശേഷം – ബയോളജി, ഇലക്ട്രോണിക്സ്, പൊളിട്ടിക്കല്‍ സയന്‍സ്, സംസ്കൃത സാഹിത്യ, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍
- ഒക്ടോബര്‍ 12 ന് രാവിലെ – പാര്‍ട്ട് 1 ഇംഗ്ലീഷ്
- ഒക്ടോബര്‍ 12 ന് ഉച്ചക്ക് ശേഷം – ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ജേര്‍ണലിസം, സ്റ്റാറ്റിസ്റ്റിക്സ്
- ഒക്ടോബര്‍ 13 രാവിലെ – ഫിസിക്സ്, ഇക്കണോമിക്സ്.
ആര്‍ട്സ് വിഷയങ്ങള്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
- ഒക്ടോര്‍ബര്‍ 9 ന് രാവിലെ – സംസ്കൃതം
- ഒക്ടോര്‍ബര്‍ 9 ന് ഉച്ചക്ക് ശേഷം – മെയിന്‍
- ഒക്ടോര്‍ബര്‍ 10 ന് രാവിലെ – ലിറ്ററേച്ചര്‍
- ഒക്ടോര്‍ബര്‍ 10 ന് ഉച്ചക്ക് ശേഷം – പാര്‍ട്ട് 2 ലാംഗ്വേജസ്
- ഒക്ടോബര്‍ 11 ന് രാവിലെ – ഈസ്തെറ്റിക്സ്
- ഒക്ടോബര്‍ 11 ന് ഉച്ചക്ക് ശേഷം – സബ്സിഡിയറി
- ഒക്ടോര്‍ബര്‍ 12 ന് രാവിലെ – പാര്‍ട്ട് 1 ഇംഗ്ലീഷ്