

യുവതിയോട് വ്യക്തിവിരോധം; 150 പേരെ ചേർത്ത് വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കി ; മോർഫ് ചെയ്ത ചിത്രങ്ങൾക്കൊപ്പം അശ്ലീലസന്ദേശങ്ങളും പ്രചരിപ്പിച്ചു; കട്ടപ്പനയിൽ സഹോദരങ്ങൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കട്ടപ്പന: 150 പേരെ ചേർത്ത് വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കി യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സഹോദരന്മാരായ യുവാക്കൾ അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ ഇടിഞ്ഞമലയിൽ കറുകച്ചേരിൽ ജെറിൻ, സഹോദരൻ ജെബിൻ എന്നിവരെയാണ് തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തത്.
ജെറിന് യുവതിയോട് ഉണ്ടായ വ്യക്തിവിരോധം മൂലം പകവീട്ടാൻ ഇടിഞ്ഞമല, ശാന്തിഗ്രാം, ഇരട്ടയാർ എന്നീ പ്രദേശത്തെയും 150ഓളം ആളുകളെ ചേർത്ത് വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ച് യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലസന്ദേശത്തോടെ അയക്കുകയുമായിരുന്നു. ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചശേഷം ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ജെറിന്റെ തൊഴിലാളിയായിരുന്ന അസം സ്വദേശിയുടെ പേരിലുള്ള മൊബൈൽ സിം ഉപേയാഗിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ജെറിൻ ഈ അസം സ്വദേശിയെ പിന്നീട് നാട്ടിലേക്ക് തിരിച്ചയച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ നിർദേശപ്രകാരം പൊലീസ് അസം, നാഗാലാൻഡ് അതിർത്തിയിൽ എത്തി കേസിലെ പ്രധാന സാക്ഷി അസം സ്വദേശിയെ കണ്ടെത്തി നെടുങ്കണ്ടം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയ ശേഷം കേസിലെ ഒന്നും രണ്ടും പ്രതികളെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോന്റെ നേതൃത്വത്തിൽ തങ്കമണി പൊലീസ് ഇൻസ്പെക്ടർ കെ.എം. സന്തോഷ്, എസ്.സി.പി.ഒ ജോഷി ജോസഫ്, പി.പി. വിനോദ്, സി.പി.ഒ ജിതിൻ അബ്രഹാം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]