
ലക്നൗ ∙ ഉത്തർപ്രദേശിലെ ഗാസിപുർ ജില്ലയിലെ സ്വകാര്യ സ്കൂൾ വളപ്പിൽ ഒൻപതാം ക്ലാസ് വിദ്യാർഥി പത്താം ക്ലാസ് വിദ്യാർഥിയെ
കോട്വാലി പ്രദേശത്തെ മഹാരാജ്ഗഞ്ച് പ്രദേശത്തുള്ള സൺബീം സ്കൂളിൽ രാവിലെ ക്ലാസുകൾ പുരോഗമിക്കുമ്പോഴാണ് സംഭവം നടന്നത്. കത്തി ആക്രമണത്തിനു കാരണമെന്താണെന്ന് ഇപ്പോഴും അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
പതിനാലുകാരനായ പ്രതി പതിനഞ്ചുകാരനെ കത്തി ഉപയോഗിച്ചു കുത്തുന്നതിനിടയിൽ ഇടപെടാൻ ശ്രമിച്ച മറ്റ് രണ്ട് വിദ്യാർഥികൾക്ക് പരുക്കേറ്റു, ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ഗ്യാനേന്ദ്ര നാഥ് പ്രസാദ് പറഞ്ഞു.
‘‘ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നത്. ചില വിദ്യാർഥികൾ ശുചിമുറിയിൽ പോയിരുന്നു.
ഞങ്ങൾ എല്ലാവരുമായും സംസാരിക്കുകയാണ്. എന്തുകൊണ്ടാണ് സംഭവം നടന്നതെന്ന് കണ്ടെത്താനും ഉചിതമായ നടപടി സ്വീകരിക്കാനും ശ്രമിക്കും’’ – ഗ്യനേന്ദ്ര നാഥ് പറഞ്ഞു.
മരിച്ച വിദ്യാർഥിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
സംഭവത്തെ ദുരന്തം എന്ന് വിശേഷിപ്പിച്ച പ്രിൻസിപ്പൽ അർച്ചന തിവാരി, സ്കൂൾ മാനേജ്മെന്റ് ഈ വിഷയത്തിൽ നടപടി ആലോചിച്ചുവരികയാണെന്ന് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]