

വീട്ടില്‍ വിരുന്നിനെത്തിയ മാനസിക രോഗിയായ ചെറുമകന് മുത്തച്ഛനെ വെട്ടിക്കൊലപ്പെടുത്തി
തൃശൂര്‍: മാനസിക രോഗിയായ ചെറുമകന് മുത്തച്ഛനെ വെട്ടിക്കൊലപ്പെടുത്തി. തൃശൂർ ദേശമംഗലം എസ്റ്റേറ്റ് പടി ഏഴാം വാര്‍ഡില്‍ വളേരിപ്പടി അയ്യപ്പൻ (75) ആണ് വെട്ടേറ്റ് മരിച്ചത്.
വീട്ടില്‍ വിരുന്നിനെത്തിയ മകളുടെ മകന് രാഹുല്‍ (28) ആണ് കഴിഞ്ഞ ദിവസം രാവിലെ മുത്തച്ഛനെ വെട്ടി കൊലപ്പെടുത്തിയത്. ചേലക്കര പരക്കാട് സ്വദേശിയായ രാഹുല്‍ മാനസികരോഗ ചികിത്സയിലായിരുന്നു.
ശനിയാഴ്ച ഡോക്ടറെ കാണിച്ച് രാഹുലിനെ അമ്മയുടെ വീട്ടില്‍ കൊണ്ടുവന്നതായിരുന്നു. ശനിയാഴ്ച രാത്രി തന്നെ രാഹുല്‍ അക്രമാസക്തനായി. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നു കഴിക്കാന്‍ നിര്‍ബന്ധിച്ചതിനാലാണ് മുത്തച്ഛനെ ആക്രമിച്ചതെന്ന് സംശയിക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവസ്ഥലത്ത് ചെറുതുരുത്തി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസും തൃശൂരില്‍നിന്ന് വിരലടയാള വിദഗ്ധരും എത്തി അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: നാരായണി. മകള്‍: ബിന്ദു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]