
മലയാള സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ആടുജീവിതം. ബെന്യാമിന്റെ ജനപ്രീതി നേടിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരം എന്നതാണ് ഈ ചിത്രത്തിന്മേല് അത്രയും പ്രേക്ഷക പ്രതീക്ഷ സൃഷ്ടിച്ചത്. മികച്ച പ്രദര്‍ശന വിജയമാണ് ആടുജീവിതം നേടിയത്. 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ആടുജീവിതം മലയാളത്തില്‍ നിലവില്‍ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക വിജയമാണ്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തുകയാണ്.
പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം നാളെ (19) സ്ട്രീമിംഗ് ആരംഭിക്കും. മാര്‍ച്ച് 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. നീണ്ട 113 ദിവസങ്ങള്‍ക്കിപ്പുറമാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും കാണാം. മികച്ച പാന്‍ ഇന്ത്യന്‍ സ്ക്രീന്‍ കൗണ്ടോടെ തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ഇത്. തമിഴ്നാട്ടിലും മുംബൈ ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാന നഗരങ്ങളിലും ചിത്രം റിലീസ് സമയത്തേ പ്രേക്ഷകരെ നേടിയിരുന്നു. നിരവധി ഉത്തരേന്ത്യന്‍ യുട്യൂബേഴ്സും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ നെറ്റ്ഫ്ലിക്സില്‍ എത്തുന്നതോടെ ചിത്രം വലിയൊരു വിഭാഗം പാന്‍ ഇന്ത്യന്‍ പ്രേക്ഷകരിലേക്ക് എത്തുമെന്ന് ഉറപ്പാണ്. ഒരുപക്ഷേ അന്തര്‍ദേശീയ പ്രേക്ഷകരിലേക്കും.
ഓസ്കർ അവാർഡ് ജേതാക്കളായ എ ആർ റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുനിൽ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]