ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ പ്രാബല്യത്തിൽ വന്നെങ്കിലും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ടുകൾ. ഇറാനുമേൽ ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം ഔദ്യോഗികമായി പിൻവലിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചു.
തങ്ങൾ പൊതുവായ സമുദ്ര മേഖലയിലേക്ക് മാറിക്കഴിഞ്ഞുവെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ കപ്പലുകൾ ഭൂരിഭാഗവും ഒമാൻ തീരം വഴിയാണ് യാത്ര തുടരുന്നത്.
സമാധാന കരാറിന് ശേഷവും കപ്പൽ ഗതാഗതത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടില്ലെന്നും, കാര്യമായ മാറ്റങ്ങൾ പ്രകടമല്ലെന്നും യുകെ മരിടൈം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇറാൻ തങ്ങളുടെ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കി വരുന്നതേയുള്ളൂ.
എങ്കിലും, കഴിഞ്ഞ ഒരു മാസത്തെ അപേക്ഷിച്ച് ഇന്ന് കൂടുതൽ കപ്പലുകൾ ഹോർമുസ് വഴി കടന്നുപോകുന്നുണ്ടെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വരും 30 ദിവസത്തിനുള്ളിൽ മേഖലയിലെ കപ്പൽ ഗതാഗതം പൂർണമായി സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് വിലയിരുത്തൽ.
അതിനിടെ, അമേരിക്ക ഉപരോധം പിൻവലിച്ച സാഹചര്യത്തിൽ ഹോർമുസിലെ അപകട സാധ്യതയുടെ തോത് യുകെ മരിടൈം ഏജൻസി കുറച്ചു.
ഇതുവരെ ‘ക്രിട്ടിക്കൽ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്ന സുരക്ഷാ മുൻകരുതൽ ഇപ്പോൾ ‘സബ്സ്റ്റാൻഷ്യൽ’ എന്ന നിലയിലേക്ക് മാറ്റുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

