കണ്ണൂർ പാനൂരിൽ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.
വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പെൺകുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ നാല് ദിവസമായി വിദഗ്ധ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.
പെൺകുട്ടിയുടെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ ആൺ സുഹൃത്തുമായുള്ള ബന്ധത്തിൽ നേരിടേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് ആത്മഹത്യാശ്രമത്തിന് പ്രേരിപ്പിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
സംഭവദിവസം തന്നെ പെൺകുട്ടിയുടെ കുടുംബം പാനൂർ പോലീസിൽ പരാതി നൽകിയിരുന്നു. കുടുംബത്തിന്റെ പരാതിയിൽ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആരോപണങ്ങളിലെ സത്യാവസ്ഥ പരിശോധിക്കുമെന്നും സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അധികൃതർ വ്യക്തമാക്കി. പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് ഇന്ന് പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക.
ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

