
പാലക്കാട്: ലഹരിമരുന്ന് കൈവശം വെച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മണ്ണാർക്കാട് വിയ്യക്കുറിശ്ശി പറമ്പൻ വീട്ടിൽ ഇർഷാദാണ് അറസ്റ്റിലായത്. പെരിമ്പടാരിയിൽ ഇർഷാദ് നടത്തുന്ന ടർഫിൽ പെരുന്നാൾ ദിനത്തിൽ വിതരണം ചെയ്യാനായി ഇർഷാദ് സുഹൈലുമായി ചേർന്ന് ലഹരിമരുന്നെത്തിച്ചതാണെന്ന് പോലീസ് പറഞ്ഞു.
മണ്ണാർക്കാട് നഗരമധ്യത്തിൽ നിന്ന് തിങ്കളാഴ്ചയാണ് 17 ഗ്രാം മെത്തഫിറ്റമിനുമായി അരയങ്ങോട് വിപി സുഹൈൽ അറസ്റ്റിലായത്. സുഹൈലിന്റെ മൊഴി പ്രകാരമാണ് പെരിമ്പടാരിയിൽ ഫുട്ബോൾ ടർഫ് നടത്തുന്ന ഇർഷാദിനെ മണ്ണാർക്കാട് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച അറസ്റ്റിലായ സുഹൈലിന്റെ ഫോൺ രേഖകൾ പരിശോധിച്ചതിൽ ഇർഷാദിന്റെ പങ്ക് വ്യക്തമായതായി പോലീസ് പറഞ്ഞു.
പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മണ്ണാർക്കാട് ഇൻസ്പെക്ടർ ബൈജു ഇ ആറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവുമാണ് പ്രതികളെ പിടികൂടിയത്.
Last Updated Jun 18, 2024, 9:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]