
പുല്‍പ്പള്ളി: ആദിവാസി വിഭാഗത്തിലുള്‍പ്പെട്ട യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. പാടിച്ചിറ സ്വദേശി കെ.ബി. രവിയെയാണ് (56) സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡി.വൈ.എസ്.പി പി.കെ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം.
ശശിമല ആലത്തൂരില്‍ വെച്ച് രവിയുടെ കടയില്‍ കൊടുക്കാനുള്ള പണം കൊടുത്തില്ലെന്നാരോപിച്ച് എ.പി.ജെ നഗര്‍ കോളനിയിലെ യുവാവിനെയാണ് തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. കത്തികൊണ്ടുള്ള ആക്രമണത്തില്‍ യുവാവിന്റെ വലത് കൈവിരലുകള്‍ക്കും തുടക്കും പരിക്കേറ്റു. പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്, ആദിവാസി പീഡന നിരോധന നിയമത്തിന് കീഴില്‍ വരുന്നതിനാല്‍ പിന്നീട് മാനന്തവാടി സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് യൂണിറ്റിന് കൈമാറുകയായിരുന്നു.
Last Updated Jun 19, 2024, 3:26 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]