വീണ്ടും കാട്ടാനക്കലി ? പാലക്കാട് ടാപ്പിങ് തൊഴിലാളി മരിച്ച നിലയിൽ
പാലക്കാട് ∙ അലനല്ലൂ൪ പഞ്ചായത്തിലെ എടത്തനാട്ടുകരയിൽ ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുകുളത്ത് ഉമ൪ വാൽപറമ്പൻ (65) ആണ് മരിച്ചത്.
രാവിലെ ടാപ്പിങ്ങിനായി ഇറങ്ങിയാതായിരുന്നു ഉമ൪.
ഉച്ചയോടെയാണ് പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആനയുടെ ചവിട്ടേറ്റാണ് മരണമെന്ന് പ്രാഥമിക നിഗമനം. ചോലമണ്ണ് വനംമേഖലയോട് ചേർന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. ഉമറിന്റെ ശരീരത്തിൽ പരുക്കുകളുണ്ട്.
പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]