
തൃശൂർ: തൃശൂർ പട്ടിക്കാട് കല്ലിടുക്കിൽ വൻ ഗതാഗതക്കുരുക്ക്. ഇന്നലെ രാത്രി പെയ്ത മഴയിൽ റോഡിൽ വലിയ കുഴി രൂപപ്പെട്ടിരുന്നു. ഇതാണ് ഗതാഗത കുരുക്കിന് കാരണം. രാവിലെ ആറരയോടുകൂടി റോഡില്‍ വലിയ ഗതാഗത കുരുക്ക് ആംരംഭിച്ചത്. മണ്ണുത്തി – വടക്കഞ്ചേരി അടിപ്പാത നിർമ്മാണം നടക്കുന്നതിനാൽ ഈ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. വാഹനങ്ങളുടെ നിര കുതിരാൻ തുരങ്കം വരെ നീണ്ടു നിന്നു. മണിക്കൂറുകളോളമാണ് ജനങ്ങൾ കുരുക്കിൽ പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]