
ഇന്ത്യന്‍ തെരുവുകള്‍ മനുഷ്യന് മാത്രമല്ല, മൃഗങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നാണ് വെയ്പ്പ്. ഒരു പക്ഷേ ഏതാണ്ടെല്ലാ വളര്‍ത്തുമൃഗങ്ങളും ഇന്ത്യന്‍ തെരുവുകളില്‍ അലഞ്ഞ് തിരിയുന്നുണ്ട്. അതില്‍ പശുക്കള്‍ മുതല്‍ പൂച്ചകള്‍ വരെയുള്ള നാല്‍ക്കാലികളുംപെടുന്നു. യൂറോപ്പിലും മറ്റും പൊതുനിരത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ വഴി വൃത്തി കേടാക്കിയാല്‍ ഉടമ പിഴ അടയ്ക്കേണ്ടിവരുമെന്നതാണ് അവസ്ഥ. അതേസമയം ഇന്ത്യയുടെ തലസ്ഥാനത്ത് വരെ യഥേഷ്ടം വിഹരിക്കുന്ന പശുക്കളെയും കാളകളെയും പട്ടികളെയും പൂച്ചകളെയും മറ്റ് മൃഗങ്ങളെയും കാണാം. ഇതിനാല്‍ തന്നെ മനുഷ്യനും പശുക്കളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നഗരങ്ങളില്‍ പോലും കുറവല്ല. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരമൊരു സംഭവത്തിന്റെ സിസിടിവി ദൃശ്യം പങ്കുവയ്ക്കപ്പെട്ടപ്പോള്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ഞെട്ടി.
സ്വസ്ഥമായി ഇരുന്ന് ആസ്വദിച്ച് സ്നാക്സ് കഴിച്ച് കൊണ്ടിരിക്കുന്ന രണ്ട് പെണ്കുട്ടികള്ക്കിടയിലേക്ക് രണ്ട് പശുക്കള്‍ ഇടിച്ച് കയറിയതായിരുന്നു സംഭവം. അര്‍ഹന്ത് ഷെല്‍ബി എന്ന എക്സ് ഉപയോക്തവ് പങ്കുവച്ച വീഡിയ ഘർ കെ കലേഷ് എന്ന എക്സ് ഉപയോക്താവ് റീട്വീറ്റ് ചെയ്തപ്പോള്‍ കണ്ടത് 22 ലക്ഷം പേര്. വഴി വക്കിലെ ഒരു കടയുടെ മുന്നിലെ ബെഞ്ചിലിരുന്ന് മൂന്ന് പെണ്‍കുട്ടികള്‍ സ്നാക്സ് കഴിച്ച് കൊണ്ടിരിക്കുന്ന ഇടത്താണ് വീഡിയോ തുടങ്ങുന്നത്. പെട്ടെന്ന് ഒരു കുട്ടി ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുന്നതിനിടെയിലേക്ക് രണ്ട് പശുക്കള്‍ കുതിച്ചെത്തുന്നു. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തില്‍ കുട്ടികള്‍ പലവഴി ചിതറി ഓടുന്നു. ഇതിനിടെ ഒരു പെണ്‍കുട്ടി പശുക്കളുടെ ഇടയില്‍പ്പെട്ട് പോകുന്നു. സംഭവം കണ്ട് ഓടിവന്ന ഒരാള്‍ പെണ്‍കുട്ടിയെ പശുവിന്റെ കാലുകള്‍ക്കിടയില്‍ നിന്നും വലിച്ച് രക്ഷപ്പെടുത്തുന്നു. പശുക്കള്‍ രണ്ട് വീണ്ടും പരസ്പരം ഏറ്റുമുട്ടി മുന്നോട്ട് പോകുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.
വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ‘ഭയങ്കര കാഴ്ച’യെന്ന് എഴുതിയവര്‍ കുറവല്ല. മറ്റ് ചിലര്‍ ഇന്ത്യന്‍ തെരുവുകളില്‍ പശുക്കള്‍ അലഞ്ഞ് തിരിയുന്നത് വര്‍ദ്ധിച്ചെന്നും ഇവയുണ്ടാക്കുന്ന അപകടങ്ങള്‍ കൂടിയെന്നും എഴുതി. ‘പെണ്‍കുട്ടികള്‍ക്ക് വലിയ പരിക്കില്ലെന്നത് മാത്രമാണ് ആശ്വസം’ ഒരു കാഴ്ചക്കാരന് എഴുതി. ‘നിരന്തരം അപകടങ്ങള്‍ സൃഷ്ടിക്കുന്ന തെരുവ് പശുക്കളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം’ മറ്റ് ചില കാഴ്ചക്കാര്‍ ആവശ്യപ്പെട്ടു. മറ്റ് ചില കഴ്ചക്കാര്‍ പെണ്‍കുട്ടികളെ രക്ഷിക്കാനായി ഓടിയെത്തിയവരെ അഭിനന്ദിച്ചു.
Last Updated May 19, 2024, 8:12 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]