
പത്തനംതിട്ട: തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന് ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാര് സെവേറിയോസ് മെത്രാപ്പൊലീത്ത. സഭയ്ക്ക് ഒരു പോറലും ഏൽക്കില്ലെന്നും മെത്രാപ്പൊലീത്ത വ്യക്തമാക്കി. വൈകാരികമായിട്ടായിരുന്നു മെത്രാപ്പൊലീത്തയുടെ പ്രതികരണം. സസ്പെൻഷൻ സ്റ്റേ ചെയ്തതിന് പിന്നാലെ റാന്നി ക്നാനനായ വലിയ പള്ളിയിൽ ശുശ്രൂഷകൾ നടത്തിയതിന് ശേഷമാണ് കരഞ്ഞുകൊണ്ട് മെത്രാപ്പൊലീത്ത പ്രതികരിച്ചത്. സഭയുടെ അടിസ്ഥാനം ഒരിക്കലും ഇളകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികൾ തനിക്കൊപ്പം ഉണ്ട്. ഏറെ വേദനിപ്പിച്ച സംഭവങ്ങളാണ് ഉണ്ടായതെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.
കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത നടപടി ഇന്നലെ കോടതി സ്റ്റേ ചെയ്തിരുന്നു. മെത്രാപോലീത്തയെ അനുകൂലിക്കുന്നവർ നൽകിയ ഹർജിയിൽ കോട്ടയം മുൻസിഫ് കോടതി രണ്ടിൻ്റേതായിരുന്നു ഉത്തരവ്. അന്ത്യോഖ്യ പാത്രിയർക്കീസ് ബാവയുടെ നടപടിയാണ് കോടതി സ്റ്റേ ചെയ്തത്. ഹർജിയിൽ അന്തിമ ഉത്തരവ് വരെ സ്റ്റേ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സഭാ മേലധ്യക്ഷന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നതായിരുന്നു സസ്പൻഷന് കാരണം. ഓർത്തഡോക്സ് വൈദികർക്ക് അമേരിക്കയിലെ ക്നാനായ യാക്കോബായ പളളികളിൽ ആരാധനയ്ക്ക് അവസരമൊരുക്കി, ഓർത്തഡോക്സ് കാതോലിക്കാ ബാവയ്ക്ക് അമേരിക്കയിൽ സ്വീകരണം നൽകി തുടങ്ങി നിരവധി കാരണങ്ങളാണ് സസ്പെന്ഷന് കാരണമായി നിരത്തിയത്.
Last Updated May 19, 2024, 12:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]