

കൊച്ചിയിലെത്തിയത് മോഡലിങ്ങിന്; മോഡലിങ്ങിന്റെ മറവില്‍ ലോഡ്ജുകളില്‍ താമസിച്ച് രാസലഹരി കച്ചവടം; ഒടുവില്‍ എളമരക്കര ലോഡ്ജില്‍ പൊലീസ് എത്തിയപ്പോൾ എല്ലാവരും അബോധാവസ്ഥയില്‍; ഇവരിൽ നിന്നും ലഹരി വസ്തുക്കളും വരവ് ചെലവ് ബുക്കും പിടിച്ചെടുത്തു; മോഡൽ ആല്‍ക്കാ ബോണിയും കൂട്ടുകാരും പിടിയില്‍
കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ ലോഡ്ജുകളില്‍ താമസിച്ച് രാസലഹരി കച്ചവടം നടത്തി വരികയായിരുന്ന യുവതിയും യുവാക്കളും കൊച്ചിയില്‍ പിടിയില്‍.
വരാപ്പുഴ വേവുക്കാട്ടില്‍ വീട്ടില്‍ ആല്‍ക്കാ ബോണി(22), തൃശൂർ സ്വദേശി അബില്‍ ലൈജു(18), പാലക്കാട് സ്വദേശികളായ ആഷിഖ് അൻസാരി(22), എം.സി. സൂരജ്(26), രഞ്ജിത്(24), മുഹമ്മദ് അസർ(18) എന്നിവരാണു പിടിയിലായത്.
ഇവർക്കൊപ്പമുണ്ടായിരുന്ന അജിത്ത്, മിഥുൻ മാഥവ് എന്നിവർ പൊലീസ് എത്തുന്നതിന് തൊട്ടു മുൻപ് കടന്നു കളഞ്ഞു. രാസലഹരിയും കൊക്കെയ്നും കഞ്ചാവുമുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഇവരില്‍നിന്നു പിടിച്ചെടുത്തു.
എളമക്കരയിലെ വൈറ്റ് ഹൗസ് ലോഡ്ജിലെ 401-ാം നമ്പർ മുറിയില്‍ താമസിച്ചായിരുന്നു ഇവരുടെ ലഹരിക്കച്ചവടം. കച്ചവടത്തിനൊപ്പം ലഹരി ഉപയോഗവും ഇവർക്കുണ്ട്, പൊലീസ് എത്തുമ്പോള്‍ യുവതിയുള്‍പ്പെടെ ലഹരി ഉപയോഗിച്ച് അബോധാവസ്ഥയിലായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മുറിയിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചിരുന്ന ഒരു ഗ്രാം കൊക്കെയ്ൻ, ഒന്നര ഗ്രാം രാസലഹരി, 8 ഗ്രാം കഞ്ചാവ് എന്നിവയാണ് പൊലീസ് കണ്ടെടുത്തത്. ഇവരുടെ മുറിയില്‍ നിന്നും ലഹരിയുടെ വരവ് ചെലവുകള്‍ എഴുതി സൂക്ഷിച്ചിരുന്ന ബുക്കും പൊലീസ് കണ്ടെടുത്തു. ലഹരി ഉപയോഗിക്കാനുള്ള ഫ്യൂമിങ് ട്യൂബും സിറിഞ്ചുകളും ഇവരുടെ കൈവശമുണ്ടായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണു ലോഡ്ജില്‍ ഇവർ മുറിയെടുത്തത്. ഒരാഴ്ചയ്ക്കിടെ ഒട്ടേറെ പേർക്കു ലഹരിമരുന്നു വിറ്റതിനുള്ള തെളിവുകള്‍ പിടിച്ചെടുത്ത ബുക്കിലുണ്ട്. ബുധനാഴ്ച മാത്രം 8 പേർക്കു ലഹരിമരുന്നു വിറ്റ് 14000 രൂപ ഇവർ ഈടാക്കിയിട്ടുണ്ട്.
ലഹരിമരുന്ന് കൈമാറുന്നവരുടെയും ഇടനിലക്കാരുടെയും വിവരങ്ങള്‍ ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് എത്തുന്നതിന് മുൻപ് കടന്നു കളഞ്ഞ അജിത്ത്, മിഥുൻ മാധവ് എന്നിവരാണ് ലഹരിയിടപാടുകളുടെ ബുദ്ധികേന്ദ്രമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചനകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]