

ഉത്സവപറമ്പുകളിലെ നിറ സാന്നിദ്ധ്യമായിരുന്ന ഗജരാജൻ പട്ടാമ്പി കര്ണൻ ചരിഞ്ഞു
വൈക്കം: ആനപ്രേമികളുടെ ഹൃദയത്തിലിടം നേടിയ ഗജരാജൻ പട്ടാമ്പി കർണൻ ചരിഞ്ഞു.
ഉത്സവപറമ്പുകളിലെ നിറ സാന്നിദ്ധ്യമായിരുന്ന ആനയെ കാലിന് നീരുവന്നതിനെ തുടർന്നാണ് ഒരു മാസം മുൻപ് വെച്ചൂർ ഗോവിന്ദപുരം ക്ഷേത്രത്തിനു സമീപം പട്ടത്താനത്ത് ചികിത്സയ്ക്കായി കൊണ്ടുവന്നത്.
മാർച്ചില്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളത്തിനായി പട്ടാമ്പി കർണനെത്തിയിരുന്നു. അസുഖബാധിതനായതോടെ ചികിത്സയ്ക്കായി വെച്ചൂരിലേയ്ക്ക് വീണ്ടുമെത്തിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നീരുവന്ന കാലുകളിലെ പരിക്ക് പിന്നീട് ആഴത്തിലുള്ള വലിയ വൃണമായി. വനം വകുപ്പിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സ.
ഇന്നലെ പുലർച്ചെ ചരിഞ്ഞു. പട്ടാമ്പി സ്വദേശി പ്രമോദിന്റെ ഉടമസ്ഥതയിലുള്ളതാണ് ആന. 45 വയസായിരുന്നു. ഫോറസ്റ്റ് അധികൃതരെത്തി ഇൻക്വസ്റ്റ് തയാറാക്കിയതിനെ തുടർന്ന് മൃതദേഹം മറവുചെയ്യാനായി കോടനാട്ടേയ്ക്ക് കൊണ്ടുപോയി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]