

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതിയെ രാജ്യം വിടാൻ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടി.
പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവില്‍ പോലീസ് ഓഫീസർ ശരത് ലാലിനെ സസ്പെൻഡ് ചെയ്തു. പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ചതിനാലാണ് ഇയാള്‍ക്കെതിരേ നടപടിയെടുത്തത്.
കേസില്‍ വധശ്രമകുറ്റം അടക്കം ചുമത്താനുള്ള നീക്കം ഇയാള്‍ പ്രതിക്ക് ചോർത്തി നല്കി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജേഷിന്റെ അടുത്ത സുഹൃത്താണ് ശരത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പിടിക്കപ്പെടാതെ ചെക്പോസ്റ്റ് കടന്ന് ബംഗളൂരുവില്‍ എത്താനുള്ള മാര്‍ഗങ്ങള്‍ രാഹുലിന് പറഞ്ഞുകൊടുത്തത് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാള്‍ക്കെതിരേ അന്വേഷണത്തിന് നിര്‍ദേശം നല്കി.
ഇയാളുടെ കോള്‍ റെക്കോര്‍ഡുകള്‍ അടക്കം പരിശോധിക്കാനും നിർദേശം നല്‍കിയിരുന്നു. രാഹുലിന്റെ സുഹൃത്ത് രാജേഷും ആരോപണവിധേയനായ പോലീസുകാരനും തമ്മില്‍ പണമിടപാട് നടന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]