
തിരുവനന്തപുരം: വിദേശത്ത് നിന്നും കൊണ്ടുവന്ന മദ്യം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിന്റെ ദേഷ്യത്തില്‍ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടു പേര് അറസ്റ്റില്‍. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം കഴിവൂര്‍ പറയന് വിളാകത്ത് വീട്ടില്‍ വിശാഖ് (28), കാഞ്ഞിരംകുളം മൂന്നുമുക്ക് കല്ലില്‍ പുത്തന്‍വീട്ടില്‍ അരവിന്ദ് (34) എന്നിവരെയാണ് കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ തമിഴ്നാട് സ്വദേശികളായ സുധന്, ഉണ്ണികൃഷ്ണന്, ബാബു എന്നിവരെയാണ് രണ്ടുപേരും ചേര്‍ന്ന് വെട്ടിയത്. ഭാര്യ വീടായ മൂന്നുമുക്കില്‍ സുധനും സുഹൃത്തുക്കളും വിരുന്നിന് വന്ന സമയത്ത്, പ്രതികളായ ഇരുവരും വിദേശത്ത് നിന്ന് കൊണ്ടുവന്ന മദ്യം തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സുധന് മദ്യം നല്‍കിയില്ല. തുടര്‍ന്ന് വാക്കേറ്റം ഉണ്ടാവുകയും പിന്നാലെ മൂന്നുപേരെയും പ്രതികള്‍ വാള് കൊണ്ട് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വയറില്‍ കുത്തേറ്റ സുധന് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഉണ്ണികൃഷ്ണന്, ബാബു എന്നിവര്‍
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. സംഭവ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പ്രതികളെയും നെയ്യാറ്റിന്‍കരയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Last Updated May 18, 2024, 9:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]