
മണ്ണഞ്ചേരി: ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയിൽ അറുപത് ലിറ്റർ കോടയുമായി മദ്ധ്യവയസ്കൻ എക്സൈസിന്റെ പിടിയിലായി. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് കലൂപറമ്പിൽ ലൈജു (56) ആണ് കോടയുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്.
കുറച്ചു നാളുകളായി ഇയാൾ ചാരായം വാറ്റി വിതരണം ചെയ്തു വരികയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഏറെ നാളായി ലൈജുവിനെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് കോടയുമായി പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.ആർ. പ്രബീൺ, അബ്ദുൽ ഷുക്കൂർ, ജെ. ജയകുമാർ, വി.കെ. മനോജ് കുമാർ, ശിവൻ, എക്സൈസ് ഓഫീസർ ബി. സുബിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ അനിത എന്നിവരടങ്ങിയ സംഘമാണ് ലൈജുവിനെ പിടികൂടിയത്.
കഴിഞ്ഞ ദിവസം ചിറയിൻകീഴിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 20 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എക്സൈസ് പിടിച്ചെടുത്തിരുന്നു. ചിറയിൻകീഴ് മാമ്പള്ളി സ്വദേശി ഷിബിൻ, നെടുമങ്ങാട് തൊളിക്കോട് സ്വദേശി ജയകുമാർ എന്നിവരെയാണ് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്ന മദ്യ ശേഖരവുമായി പിടികൂടിയത്. ചിറയിൻകീഴ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദീപുകുട്ടന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ്, അജിത്കുമാർ, അക്ഷയ്, ശരത്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവരും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]