
വിയറ്റ്നാമിലേക്കും ബ്രഹ്മോസ് മിസൈലുകൾ; 59,771 കോടി രൂപയുടെ കയറ്റുമതിക്ക് ഇന്ത്യ, ‘ചൈനയുടെ ആക്രമണങ്ങളെ ചെറുക്കും’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ ഫിലിപ്പീൻസിനു പിന്നാലെ മിലേക്കും കയറ്റി അയയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആയുധ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ വിജയിച്ചെന്നും വരുംമാസങ്ങളിൽ കരാറിൽ ഒപ്പിട്ടേക്കുമെന്നാണ് വിവരം. 59,771 കോടി രൂപയുടെ കയറ്റുമതി നടത്താനാണ് ഇന്ത്യയും വിയറ്റ്നാമും ശ്രമിക്കുന്നത്.
ദക്ഷിണ ചൈന കടലിലെ സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ വിയറ്റ്നാമിന്റെ സമുദ്രസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയില്‍നിന്ന് ബ്രഹ്മോസ് മിസൈല്‍ വാങ്ങാനൊരുങ്ങുന്നത്. നിലവിൽ ചൈനയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ആയുധങ്ങൾ വിയറ്റ്നാമിന്റെ കൈവശമില്ല. കരാർ യാഥാർഥ്യമായാൽ ബ്രഹ്മോസ് സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമായി വിയറ്റ്നാം മാറും.
മലേഷ്യ, പശ്ചിമേഷ്യയിലെയും ദക്ഷിണ അമേരിക്കയിലെയും ചില രാജ്യങ്ങള്‍ എന്നിവ ബ്രഹ്മോസ് വാങ്ങുന്നതിൽ താൽപര്യം കാണിച്ചിട്ടുണ്ട്. 290 കിലോമീറ്റര്‍ പരിധിയില്‍ ആക്രമണം നടത്തുന്ന ലോകത്തിലേറ്റവും വേഗമേറിയ സൂപ്പര്‍ സോണിക് മിസൈലാണ് ബ്രഹ്മോസ്. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ചെടുത്തത്. നിലവിൽ 600 കിലോമീറ്റർ വരെ ദൂരപരിധിയിൽ ആക്രമണം നടത്താൻ കഴിയുന്ന ബ്രഹ്മോസ് വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.