
നടന് പുറമെ ഡാൻസ് മാസ്റ്റർ, സംവിധായകൻ, പിന്നണി ഗായകൻ എന്നീ നിലകളിൽ തമിഴ് സിനിമാ ലോകത്ത് നിറഞ്ഞു നിൽക്കുന്ന ആളാണ് രാഘവ ലോറൻസ് എന്ന ലോറൻസ് രാഘവേന്ദ്ര. ബാക്ഗ്രൗണ്ട് ഡാൻസറായി ക്യാമറയ്ക്ക് മുന്നിലെത്തി പിന്നീട് നടനായി വിലസിയ അദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തനങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ശാരീരിക വൈകല്യമുള്ളവർക്ക് നടൻ സ്കൂട്ടികൾ സമ്മാനമായി നൽകുന്നതാണ് വീഡിയോയിൽ കാണാനാകുക. ഏതാനും നാളുകൾക്ക് മുൻപ് ഇവർക്ക് വീടും സ്കൂട്ടിയും നൽകുമെന്ന് താൻ വാഗ്ദാനം ചെയ്തിരുന്നുവെന്നും ആദ്യഘട്ടമെന്ന നിലയിൽ 13 സ്കൂട്ടികൾ സമ്മാനിച്ചുവെന്ന് രാഘവ ലോറൻസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ സ്കൂട്ടികൾ മുച്ചക്ര വാഹനങ്ങളായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വൈകാതെ വീടിന്റെ പണികൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
‘എങ്കളോട മനുഷ്യ ദൈവം സാർ അവര്‍’എന്നാണ് സ്കൂട്ടി ഏറ്റുവാങ്ങിയവർ പറയുന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ലോറൻസ് മാസ്റ്ററെ പോലെ ഒരാളെ ഉണ്ടാകൂ എന്നും മറ്റേത് താരം ഇങ്ങനെ ചെയ്യുമെന്നും സൂപ്പര്‍ താരങ്ങള്‍ കണ്ടുപഠിക്കണമെന്നും അവർ കമന്റ് ചെയ്യുന്നു.
അതേസമയം, ജിഗർതണ്ട ഡബിൾ എക്സ് എന്ന ചിത്രമാണ് ലോറൻസിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം 2014ൽ റിലീസ് ചെയ്ത് ഏറെ ശ്രദ്ധനേടിയ ജിഗർതണ്ടയുടെ രണ്ടാം ഭാഗമാണ്. ബോക്സ് ഓഫീസിൽ ഭേദപ്പെട്ട വിജയം നേടിയ രണ്ടാം ഭാഗത്തിൽ എസ് ജെ സൂര്യയും പ്രധാന വേഷത്തിൽ എത്തിയരുന്നു.
Last Updated Apr 18, 2024, 4:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]