കൊല്ലം: കോണ്‍ഗ്രസിന് കീറാമുട്ടിയായി പുനലൂർ ചടയമംഗലം സീറ്റുകൾ. പുനലൂര്‍ സീറ്റ് മുസ്ലീം ലീഗില്‍ നിന്ന് തിരിച്ചെടുക്കണമെന്ന ആവശ്യം കടുപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം.
പുനലൂർ ലീഗിന് നൽകിയാൽ ഒറ്റയ്ക്ക് സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് ഭീഷണി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളാണ് സ്ഥാനാർത്ഥികളെ നിർത്തുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍ തുടർച്ചയായി പരാജയപ്പെട്ട പുനലൂരിന് പകരം ചടയമംഗലം വേണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് മുസ്ലീം ലീഗ്.
ചടയമംഗലം സീറ്റിനായും പിടിവലിയാണ് നടക്കുന്നത്. ചടയമംഗലത്ത് ആർ ചന്ദ്രശേഖരന് പകരം എം എം നസീറിന്റെ പേരുമായി ഒരു വിഭാഗം രംഗത്തുണ്ട്.
മുസ്ലീം വിഭാഗത്തിൽ നിന്ന് ജില്ലയിൽ കോൺഗ്രസിൽ ഒരാളെങ്കിലും വേണമെന്നാണ് ആവശ്യം. ചടയമംഗലം ലീഗിന് വിട്ടുകൊടുക്കരുതെന്നും പ്രാദേശിക കോൺഗ്രസ് ആവശ്യപ്പെടുന്നു.
അതിനിടെ ചടമയമംഗലത്തെ തർക്കത്തിൽ പരിഹാസവുമായി ഇടതു സമൂഹമാധ്യമ പേജുകളിൽ പോസ്റ്റർ പ്രചരണം ആരംഭിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

