
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീ എന്ന പേരിൽ ഗിന്നസ് റെക്കോർഡിൽ സ്ഥാനംപിടിച്ച വ്യക്തിയാണ് ജ്യോതി അംഗേ. ജ്യോതിയെ ആളുകൾ കൗതുകത്തോടെയാണ് നോക്കി കാണുന്നത്. വെറും രണ്ടടിയും 61.95 സെന്റീമീറ്ററും മാത്രമാണ് ഇവരുടെ നീളം. അക്കന്ഡ്രോപ്ലാസിയ എന്ന അവസ്ഥയാണ് ജ്യോതിയുടെ ഉയരക്കുറവിന് കാരണം. നിലവിലുള്ള ഉയരത്തിൽനിന്നും ഉയരം കൂടാത്തതാണ് ഈ രോഗാവസ്ഥയുടെ പ്രത്യേകത. ശരാശരി 2 വയസ്സ് പ്രായമുള്ള ഒരു കുട്ടിക്കുണ്ടാകുന്ന ഉയരത്തെക്കാളും കുറവാണ് ജ്യോതിയുടേത്.
വെറും 5 കിലോ തൂക്കം മാത്രമാണ് ഇവർക്കുള്ളത്. ജ്യോതിയുടെ 18–ാം ജന്മദിനത്തിലാണ് ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ യുവതിയായി ഔദ്യോഗികമായി തെരഞ്ഞെടുത്തത്. ഫുജി ടിവിയില് വന്ന ഒരു റിയാലിറ്റി ഷോയിലൂടെയാണ് ജ്യോതി പ്രശസ്തി നേടുന്നത്. അതേസമയം കാണുന്നതുപോലെ അത്ര നിസ്സാരകാരിയല്ല ഇവർ. ബഹുമുഖ പ്രതിഭകൂടെയാണ് ജ്യോതി.
അറിയപ്പെടുന്ന സെലിബ്രിറ്റി ഷെഫും, അത് കൂടാതെ അമേരിക്കൻ, ഇറ്റാലിയൻ ടെലിവിഷൻ സീരീസിലെ അഭിനേത്രിയുമാണ് ജ്യോതി. വളരെ ചെറുപ്രായത്തിൽത്തന്നെ വ്യവസായ സംരംഭം അംഗേ ആരംഭിച്ചിരുന്നു. 2 അടി 6 ഇഞ്ച് മാത്രം വലുപ്പമുള്ള ജ്യോതി അംഗേയെ 2011 ഡിസംബർ 16നാണ് ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയായി തെരഞ്ഞെടുക്കുന്നത്. ഉയരം കുറവായതുകൊണ്ട് തന്നെ വസ്ത്രങ്ങളും ആഭരണങ്ങളുമടക്കം എല്ലാം അംഗേക്ക് ആവശ്യമായ രീതിയിൽ നിർമിക്കുകയാണ് ചെയ്യാറുള്ളത്.
1993 ഡിസംബർ 16ന് നാഗ്പൂരിലാണ് ജ്യോതിയുടെ ജനനം. ജ്യോതി കിഷൻജി അംഗേ എന്നാണ് പൂർണമായുള്ള പേര്. കിഷൻജി ആംജ്, രഞ്ജന ആംജ് ദമ്പതികളുടെ മകളാണ് ജ്യോതി. ജ്യോതിയ്ക്ക് നാല് സഹോദരിമാരും ഒരു സഹോദരനുമാണുള്ളത്. ഇൻസ്റ്റാഗ്രാമിൽ ഏതാണ്ട് 14 ലക്ഷത്തോളം ഫോളോവേഴ്സും ഫേസ്ബുക്കിൽ 54000ൽ കൂടുതൽ ആരാധകരും അംഗേക്കുണ്ട്. അടുത്തിടെ ലോകത്തെ ഉയരം കൂടിയ യുവാവ് സുൽത്താൻ കോസെനോടൊപ്പം നിൽക്കുന്ന അംഗേയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അടുക്കള ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം; ഈ കാര്യങ്ങൾ മറക്കരുത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]