
തിരുവനന്തപുരം-ഇലക്ട്രിക് ബസ് ഉദ്ഘാടന വിവാദത്തില്‍ വിശദീകരണവുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. മുന്‍മന്ത്രി ആന്റണി രാജുവിനെ ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടില്ലെന്ന് കെ ബി ഗണേഷ്കുമാര് പറഞ്ഞു. ഉദ്ഘാടന പരിപാടി കെഎസ്ആര്‍ടിസിയുടേത് ആയിരുന്നില്ലെന്നും തിരുവനന്തപുരം നഗരസഭയാണ് പരിപാടിയുടെ സംഘാടകരെന്നും ഗണേഷ് കുമാര്‍ വിശദീകരിച്ചു.ആന്റണി രാജുവിനെ മാറ്റി നിര്‍ത്തി പ്രശസ്തി നേടേണ്ട കാര്യമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തന്നെ പരിപാടിയിലേക്ക് വിളിച്ചത് മന്ത്രി എം ബി രാജേഷായിരുന്നെന്നും മന്ത്രി പറഞ്ഞു.
വിഷയത്തില്‍ ആന്റണി രാജു തെറ്റിധരിച്ചതാണെന്നും മന്ത്രി ഗണേഷ് കുമാര്‍ പറയുന്നു. തനിക്ക് ആരോടും വിരോധമില്ല. ഗതാഗത സെക്രട്ടറിയെ മാറ്റണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഒരു ഉദ്യോഗസ്ഥരുമായും പ്രശ്നങ്ങള്‍ ഇല്ലെന്നും കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
