

അയോദ്ധ്യ പ്രാണപ്രതിഷ്ഠ; സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം; മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു
ഡല്‍ഹി: അയോദ്ധ്യ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിർദേശം.
അക്രമങ്ങള്‍ക്ക് സാദ്ധ്യതയുണ്ടെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നല്‍കിയത്.
അയോദ്ധ്യയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മൂന്ന് പേരെ യുപി എടിഎസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവരെ ചോദ്യം ചെയ്തു വരികയാണ്. തീവ്രവാദ സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ടെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അതേസമയം, അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. വിഗ്രഹത്തിന്റെ കണ്ണുകള്‍ മൂടിക്കെട്ടിയ ചിത്രമാണ് പുറത്തുവന്നത്.
വിഗ്രഹം ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തില് സ്ഥാപിച്ചു. മൈസൂരുവിലെ അരുണ്‍ യോഗിരാജാണ് ശില്പി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]