
ടിഗ് നിധി തട്ടിപ്പ് കേസ്; എംഎല്‍എ ടി സിദ്ദിഖിന്റെ ഭാര്യയെ പ്രതി ചേര്‍ത്ത് പൊലീസ്; അഞ്ച് പേർക്കെതിരെ വഞ്ചന കുറ്റത്തിന് കേസ്
കോഴിക്കോട്: കോഴിക്കോട് ടിഗ് നിധി തട്ടിപ്പ് കേസില്‍ ടി സിദ്ദിഖ് എംഎല്‍എയുടെ ഭാര്യയെ പ്രതി ചേർത്ത് പൊലീസ്.
നടക്കാവ് സ്വദേശിയായ നിക്ഷേപകയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്.
കേസില്‍ നാലാം പ്രതിയാണ് ടി സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നിസ.
കമ്പനിയിലെ പ്രധാന ജീവനക്കാരിയായിരുന്നു ഇവർ. ഇവരുള്‍പ്പെടെ അഞ്ച് പേർക്കെതിരെയാണ് വഞ്ചന കുറ്റത്തിന് പൊലീസ് കേസെടുത്തത്.
കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവന്ന ടിഗ് നിധി പ്രവൈറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം 20 കോടിയോളം രൂപയാണ് നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്തത്. ഉന്നത രാഷ്ട്രീയ നേതാക്കളുമായുളള ബന്ധം പറഞ്ഞും നിക്ഷേപത്തിന്മേല് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തുമായിരുന്നു തട്ടിപ്പെന്ന് ജീവനക്കാരും നിക്ഷേപകരും പറയുന്നു.
കോഴിക്കോട് ചക്കോരത്തുകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവന്ന സ്ഥാപനമാണ് ടിഗ് നിധി ലിമിറ്റഡ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]