പാലക്കാട്: പാലക്കാട് വാളയാർ മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശി രാംനാരായണനാണ് മരിച്ചത്.
കള്ളൻ എന്ന് ആരോപിച്ചാണ് ഇയാളെ ചിലർ മർദിച്ചതെന്നാണ് ആരോപണം. മർദ്ദനമേറ്റ് അവശനായ ഇയാളെ ഇന്നലെ വൈകുന്നേരമാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.
തുടർന്ന് ഇന്നലെ രാത്രിയോടെയാണ് ഇയാൾ മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വാളയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. രാംനാരായണന്റെ മൃതദേഹം നാളെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ച് പോസ്റ്റുമോർട്ടം നടത്തുമെന്നും അതിനുശേഷം മാത്രമെ മരണകാരണം വ്യക്തമാകുവെന്നും പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

