
തിരുവനന്തപുരം: ഏറെ ട്രോളുകള്‍ നേരിടുന്ന നടനാണ് തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണ. എന്നാല്‍ തെലുങ്കില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ കൊടുക്കുന്ന നടനാണ് അദ്ദേഹം. അടുത്തിടെ ഇറങ്ങിയ ഭഗവന്ത് കേസരി അടക്കം ബോക്സോഫീസ് ഹിറ്റായിരുന്നു. എന്നാല്‍ ബാലകൃഷ്ണയുമായുള്ള പഴയൊരു അനുഭവം ഓര്‍ത്തെടുക്കുകയാണ് നടന് നന്ദു. മുംബൈയിലെ ഒരു പരിപാടിയിലെ സംഭവമാണ് ഒരു യൂട്യൂബ് അഭിമുഖത്തില്‍ പറയുന്നത്.
മുംബൈയില്‍ ഒരു അവാര്‍ഡ് ചടങ്ങാണ്. അവിടെ അവാര്‍ഡ് ചടങ്ങും മദ്യപാനവും ഒന്നിച്ച് നടക്കും. സംവിധായകന് പ്രിയദര്‍ശനൊപ്പമാണ് ഞാന്‍ പോയത്. നടന് നന്ദമുരി ബാലകൃഷ്ണയും അവിടെ എത്തി. സീസര്‍ എന്ന പേരിലുള്ള ബ്രാണ്ടി വേണം എന്നതിനാല്‍ അത് ഹോട്ടലില്‍ ഇല്ലാഞ്ഞിട്ട് ബാലകൃഷ്ണയ്ക്കായി പ്രത്യേകം എത്തിച്ചിരുന്നു.അത് അദ്ദേഹം ഇടയ്ക്ക് ഇടയ്ക്ക് കുടിച്ചു. മറ്റാര്‍ക്കും അത് നല്‍കരുത് എന്നും പറഞ്ഞിരുന്നു.
ഇടയ്ക്ക് ഒരു ബാര്‍ബോയി അത് കഴിഞ്ഞെന്ന് പറഞ്ഞു. ഇതോടെ ബാലകൃഷ്ണ ചൂടായി. തന്റെ കുപ്പി ആര്‍ക്കാണ് കൊടുത്തത് എന്നായിരുന്നു ബഹളം. അതിനിടെ പഴയ ബാര്‍ ബോയി എടുത്ത് മാറ്റിവച്ച കുപ്പിയുമായി എത്തി. അത് വാങ്ങിയ ബാലകൃഷ്ണ അത് തുറന്ന് ഒറ്റക്കുപ്പി ബ്രാണ്ടി ഒറ്റ വലിക്ക് അടിച്ചു. 750 മില്ലി ഒറ്റവലിക്ക് കുടിച്ച ബാലകൃഷ്ണ പിന്നീട് ഇഴയുകയായിരുന്നു എന്ന് പറയുന്നതാണ് ശരി. ഒടുക്കം ഒരു പന്ത്രണ്ട് മണിയോടെ പലരും പിടിച്ച് അദ്ദേഹത്തെ ഒരു റൂമിലാക്കി.
പിറ്റേന്ന് രാവിലെ പോകേണ്ടതാണ്. പ്രിയദര്ശന് വിളിച്ച് ബാലകൃഷ്ണയെ വിളിക്കാന്‍ പറഞ്ഞു. ഒരു കുപ്പി മദ്യം കഴിച്ച് ഓഫായ മനുഷ്യനാണ് വാതില്‍ പൂട്ടി ഉറങ്ങുകയാണെങ്കില്‍ വാതില്‍ ചവുട്ടി പൊളിച്ചാണെങ്കിലും വിളിക്കണം എന്ന് പ്രിയദര്ശന് പറഞ്ഞു. അതിനാല്‍ വാതില്‍ തുറന്ന ഞാന്‍ ഞെട്ടി മുന്നില്‍ ഷോര്‍ട്സും മറ്റും ഇട്ട് ജോഗിംഗ് നടത്തി വരുന്ന ബാലകൃഷ്ണ.
രാവിലെ 3 മണിക്ക് ജൂഗു ബീച്ചില്‍ ജോഗിംഗിന് പോയതായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിരല്‍കൊണ്ട് തീവണ്ടി നിര്‍ത്തുന്ന സിനിമ രംഗമൊക്കെ ട്രോള്‍ ആക്കാറുണ്ട്. ഇപ്പോ അത് കാണുമ്പോള്‍ അന്നത്തെ അവസ്ഥ വച്ച് അയാള്‍ അത് ശരിക്കും നടത്തിയിരിക്കുംഎന്നാണ് തോന്നുന്നത്. ഇത് പ്രിയദര്‍ശനോട് പറഞ്ഞപ്പോള്‍ ‘ഇയാള്‍ ശരിക്കും മനുഷ്യൻ തന്നെടെ’ എന്നാണ് പ്രിയദര്ശന് പ്രതികരിച്ചത് –
Last Updated Dec 18, 2023, 10:17 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]