
റിയാദ്- കുവൈത്ത് അമീർ ശൈഖ് നവാഫ് ബിൻ അൽഅഹ്മദ് അൽജാബിർ അൽസ്വബാഹിന്റെ നിര്യാണത്തിൽ അനുശോചിച്ച് സൗദി അറേബ്യയിൽ വിവിധ ടൂറിസ്റ്റ് സ്ഥലങ്ങളിലും മറ്റും നടന്നുവരുന്ന സംഗീത കച്ചേരികൾ മൂന്നു ദിവസത്തേക്ക് നിർത്തിവെച്ചതായി സാംസ്കാരിക മന്ത്രാലയവും റിയാദ് സീസണും അറിയിച്ചു. കുവൈത്ത് അമീർ ശനിയാഴ്ചയാണ് അന്തരിച്ചത്.
ഞായറാഴ്ച ഉച്ചക്ക് സുലൈബിഖാത്ത് ഖബർസ്ഥാനിൽ അദ്ദേഹത്തെ ഖബറടക്കി. സിദ്ദീഖ് പ്രവിശ്യയിലെ ബിലാൽ ബിൻ റബാഹ് മസ്ജിദിലാണ് മയ്യിത്ത് നമസ്കാരം നടന്നത്.
കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അൽസബാഹിന്റെ നിര്യാണത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും അനുശോചിച്ചു.
സൽമാൻ രാജാവിന്റെ നിർദേശപ്രകാരം കുവൈത്ത് അമീറിന്റെ പേരിൽ ഞായറാഴ്ച ഇരുഹറമുകളിൽ മയ്യിത്ത് നമസ്കാരം നടന്നു
2023 December 17
Saudi
Kuwait
Ameer
title_en:
saudi stop three days music program
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]