

ഫിഫ ലോകകപ്പിന് വേദിയാകാന്‍ ഇന്ത്യ, സൗദിയുമായി ചര്‍ച്ച നടത്താന്‍ എഐഎഫ്എഫ് തീരുമാനം
ഡല്‍ഹി: 2034ലെ ഫിഫ ലോകകപ്പിന് വേദിയാകാന്‍ ഇന്ത്യയുടെ ശ്രമം.
2034ലെ ലോകകപ്പ് വേദിയായി സൗദി അറേബ്യയെ ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സൗദിയുമായി ചര്‍ച്ച നടത്താനാണ് ആള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ് ) ഭരണസമിതിയുടെ തീരുമാനം.
ആകെ 104 മത്സരങ്ങളാണ് ലോകകപ്പില്‍ അരങ്ങേറുക. ഇതില്‍ പത്ത് മത്സരങ്ങളിലെങ്കിലും വേദിയാകാനാണ് ഇന്ത്യയുടെ ശ്രമം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ യോഗത്തില്‍ സൗദി അറേബ്യയെ ഇന്ത്യ പിന്തുണച്ചിരുന്നു. സൗദിക്ക് ഒപ്പം ലോകകപ്പ് വേദി പങ്കിടാനാണ് ഇന്ത്യയുടെ ശ്രമം. ഇതിനുള്ള നീക്കങ്ങള്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് സൗദി അറേബ്യയെ ലോകകപ്പ് വേദിയായി പ്രഖ്യാപിച്ചത്. 2030ല്‍ യൂറോപ്പ്, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക് എന്നിവിടങ്ങള്‍ വേദിയാകുന്ന ലോകകപ്പാണ്. അതുകൊണ്ട് തന്നെ 2034ല്‍ ഏഷ്യ ഓഷ്യാന മേഖലയില്‍ നിന്ന് മാത്രമേ ബിഡ് സ്വീകരിക്കുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് സൗദിക്ക് ലോകകപ്പ് വേദി ലഭിച്ചത്. ഓഷ്യാന മേഖലയില്‍ നിന്ന് വേദിക്കായി ഓസ്ട്രേലിയയും രംഗത്തുണ്ടായിരുന്നുവെങ്കിലും അവര്‍ പിന്മാറുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]