

തടി കയറ്റാൻ പോയ ക്രെയിൽ തട്ടി സൈക്കിൾ യാത്രക്കാരൻ മരിച്ചു; തോട്ടുവ പറമറ്റത്തിൽ തങ്കച്ചൻ ആണ് മരിച്ചത്; അപകടം നടന്നത് കുറവിലങ്ങാട് തോട്ടുവ കവലയിൽ
സ്വന്തം ലേഖകൻ
കുറവിലങ്ങാട്: തടി കയറ്റാൻ പോയ ക്രെയിൻ തട്ടി സൈക്കിൾ യാത്രക്കാരൻ മരിച്ചു. തോട്ടുവ പറമറ്റത്തിൽ തങ്കച്ചൻ (69) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30 ന് തോട്ടുവ കവലയിലാണ് അപകടം.
പാൽ വാങ്ങി വീട്ടിലേക്ക് സൈക്കിളിൽ പോകാനായി റോഡരികിൽ നിൽക്കുകയായിരുന്നു തങ്കച്ചൻ.ഈ സമയം കുറവിലങ്ങാട് ഭാഗത്തു നിന്നെത്തിയ ക്രെയിൻ ഘടിപ്പിച്ച വണ്ടി തങ്കച്ചനെ തട്ടിയിട്ടു . റോഡിൽ വീണ തങ്കച്ചന്റെ തലയിലൂടെ പിൻചക്രം കയറി തൽക്ഷണം മരണം സംഭവിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സംഭവമറിഞ്ഞയുടൻ കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി.സംസ്കാരം നാളെ (തിങ്കൾ ) രാവിലെ 11-ന് വീട്ടുവളപ്പിൽ. ഭാര്യ: മോഹിനി (കുന്നംകുളം) മക്കൾ: സുജാതൻ (ഉണ്ണി) ശാലിനി (ആനന്ദപുരം ഗവ.ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ) മരുമക്കൾ: ദിവ്യ (സോമോൾ , കോട്ടയം), രഞ്ജിത് .(തൃശൂർ )
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]