കാസർഗോഡ്: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. കാസർഗോഡ് പട്ട്ളം പരപ്പച്ചാൽ സ്വദേശിനിയായ 23-കാരിയാണ് ആംബുലൻസിൽ വെച്ച് പെൺകുഞ്ഞിന് ജന്മം നൽകിയത്.
കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് തുണയായി. തിങ്കളാഴ്ച രാത്രി 11.45-ഓടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹായം തേടി കൺട്രോൾ റൂമിലേക്ക് കോൾ എത്തിയത്.
പ്രസവവേദന കലശലായതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സഹായം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ ലഭിച്ച സന്ദേശം ഉടൻതന്നെ വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസിന് കൈമാറി.
ആംബുലൻസ് പൈലറ്റ് സിജുകുട്ടൻ വി.പി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഗ്രേഷ്മ കെ.വി എന്നിവർ അതിവേഗം സ്ഥലത്തെത്തി യുവതിയെയും കൊണ്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ടു. യാത്രാമധ്യേ ഏഴാം മൈലിൽ വെച്ച് യുവതിയുടെ ആരോഗ്യനില വഷളായി.
എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഗ്രേഷ്മ കെ.വി യുവതിയെ പരിശോധിക്കുകയും പ്രസവം എടുക്കേണ്ടത് അനിവാര്യമാണെന്ന് തിരിച്ചറിയുകയും ചെയ്തു. ആശുപത്രിയിലേക്ക് യാത്ര തുടരുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ അപകടകരമാണെന്ന് മനസ്സിലാക്കിയ ഗ്രേഷ്മ, ആംബുലൻസിൽ തന്നെ പ്രസവത്തിനായുള്ള സൗകര്യങ്ങൾ ഒരുക്കി.
ചൊവ്വാഴ്ച പുലർച്ചെ 1.07-ന് ഗ്രേഷ്മയുടെ സഹായത്തോടെ യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും വേണ്ട
പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം പൊക്കിൾകൊടി ബന്ധം വേർപെടുത്തി. തുടർന്ന് പൈലറ്റ് സിജുകുട്ടൻ വി.പി ഇരുവരെയും വേഗത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധുക്കൾ newskerala.net-നോട് പറഞ്ഞു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

