വാഷിങ്ടൻ ∙ ചരിത്രത്തിലെ രണ്ടാമത്തെ ദൈർഘ്യമേറിയ ഭരണസ്തംഭനത്തിലേക്ക് യുഎസ്. ഒക്ടോബർ 1ന് ആരംഭിച്ച ആടച്ചുപൂട്ടൽ 18-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ വിവിധ ഫെഡറൽ ഡിപ്പാർട്ട്മെന്റുകൾ നിശ്ചലമാണ്.
2018 ഡിസംബർ 22 മുതൽ 2019 ജനുവരി 25 വരെ 35 ദിവസം നീണ്ടുനിന്ന ആടച്ചുപൂട്ടലാണ് യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഷ്യമേറിയത്. പ്രസിഡന്റ് പദത്തിൽ
ആദ്യ കാലയളവിലായിരുന്നു ഈ ഭരണസ്തംഭനം എന്നതും പ്രത്യേകതയാണ്.
ബിൽ ക്ലിന്റന്റെ പ്രസിഡന്റ് പദത്തിലെ ആദ്യ കാലയളവിലായിരുന്നു രണ്ടാമത്തെ ദൈർഷ്യമേറിയ ആടച്ചുപൂട്ടൽ.
1995 ഡിസംബർ 16 മുതൽ 1996 ജനുവരി 6 വരെ 21 ദിവസമാണ് യുഎസ് ഫെഡറൽ ഡിപ്പാർട്ട്മെന്റുകൾ നിശ്ചലമായത്. പ്രസിഡന്റ് പദത്തിൽ ബറാക് ഒബാമ രണ്ടാം കാലയവളവ് ആരംഭിച്ചതിനു പിന്നാലെ 2023 ഒക്ടോബർ 1 മുതൽ ഒക്ടോബർ 17 വരെയും യുഎസ് ഭരണസ്തംഭനം നേരിട്ടു.
ജിമ്മി കാർട്ടർ, റൊണാൾഡ് റെയ്ഗൻ, ജോർജ് ബുഷ് സീനിയർ എന്നിവരുടെ കാലയളവിലും യുഎസ് ഭരണസ്തംഭനം നേരിട്ടിട്ടുണ്ടെങ്കിലും മണിക്കൂറുകൾക്കുള്ളിലും ദിവസങ്ങൾക്കുള്ളിലും പരിഹരിച്ചിരുന്നു. സമീപ കാലത്ത് ജോർജ് ഡബ്യു.
ബുഷും ജോ ബൈഡനും മാത്രമാണ് അടച്ചുപൂട്ടൽ നേരിടാതിരുന്നത്.
ബജറ്റ് പാസാകാതെ വന്നാൽ ദൈനംദിന ചെലവുകൾക്കു പണമില്ലാത്ത അവസ്ഥയിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കുന്നതാണ് അടച്ചുപൂട്ടൽ കൊണ്ട് ഉദ്ദേശിക്കുന്നത്. 1980 ൽ അറ്റോർണി ജനറൽ ബെഞ്ചമിൻ സിവിലേറ്റി കൊണ്ടുവന്ന നിയമ വ്യാഖ്യാനത്തോടെയാണ് ഇത് സംഭവിച്ചുതുടങ്ങിയത്.
ജനങ്ങളുടെ സുരക്ഷയുമായി ബന്ധമുള്ളവ ഒഴികെ മറ്റൊരു ഫെഡറൽ ഏജൻസിയും ഫണ്ടിങ് ലഭിക്കുന്നതു വരെ പ്രവർത്തിക്കേണ്ടതില്ല എന്നായിരുന്നു ബെഞ്ചമിൻ സിവിലേറ്റിയുടെ നിയമവ്യാഖ്യാനം. ഇതോടെയാണ് ബജറ്റ് പാസാകാതെ വന്നാൽ അവശ്യസേവനങ്ങൾ ഒഴികെ മറ്റുള്ളവയെല്ലാം അടച്ചുപൂട്ടൽ നേരിട്ടുതുടങ്ങിയത്.
മുൻപ് ബജറ്റ് പാസാകാതെ വന്നാലും സർക്കാരിന്റെ പ്രവർത്തനം തുടർന്നിരുന്നു.
വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിലും സെനറ്റർമാർക്ക് പ്രതിസന്ധി പരിഹരിക്കാൻ സാധിച്ചില്ല. ഇത് പത്താം തവണയാണ് സെനറ്റിൽ ബജറ്റ് പരാജയപ്പെടുന്നത്.
ഭരണസ്തംഭനത്തെ തുടർന്ന് സാമൂഹ്യ സുരക്ഷാ ചെലവുകൾ, ആരോഗ്യ പരിചരണ ചെലവുകൾ, വിദ്യാർഥികൾക്കുള്ള സഹായങ്ങള് തുടങ്ങിയവയെല്ലാം മുടങ്ങിയിട്ടുണ്ട്. ഷട്ട്ഡൗൺ കൂടുതൽ പിരിച്ചുവിടലുകൾക്കു കാരണമാകുമെന്ന് പ്രസിഡന്റ് ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ആയിരക്കണക്കിന് സർക്കാർ ജീവനക്കാരെ പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് യുഎസ് ഫെഡറൽ ജഡ്ജി കഴിഞ്ഞ ദിവസം താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.
തൊഴിലാളി യൂണിയനുകൾ സമർപ്പിച്ച കേസിലാണ് ജില്ലാ ജഡ്ജി സൂസൻ ഇൽസ്റ്റൺ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ പിരിച്ചുവിടൽ നോട്ടിസുകൾ നടപ്പിലാക്കുന്നതിൽ നിന്ന് ട്രംപ് ഭരണകൂടത്തിന് താൽക്കാലിക വിലക്ക് നേരിട്ടിരിക്കുകയാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]