
.news-body p a {width: auto;float: none;}
ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരവാദി ഗുർപത്വന്ദ് സിംഗ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യയുടെ മുൻ റോ (റിസേർച്ച് ആന്റ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥനായ വികാഷ് യാദവിനെ അമേരിക്കൻ നീതിന്യായ വകുപ്പ് രണ്ടാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു. 39കാരനായ യാദവിനെ സിസി1 എന്നാണ് അമേരിക്ക വിശേഷിപ്പിച്ചിരിക്കുന്നത്. കാര്യക്ഷമതയും ഉത്തരവാദിത്തവും നിറഞ്ഞ ഫീൽഡ് ഓഫീസർ എന്ന മറ്റൊരു വിശേഷണവും കുറ്റപത്രത്തിൽ യാദവിന് ചാർത്തി നൽകിയിട്ടുണ്ട്.
ഗുർപത്വന്ദ് സിംഗ് വധശ്രമക്കേസിൽ അമേരിക്കൻ ജയിലിൽ കഴിയുന്ന നിഖിൽ ഗുപ്തയെ റിക്രൂട്ട് ചെയ്തതിന്റെ ബുദ്ധി കേന്ദ്രം വികാസാണെന്നാണ് അമേരിക്കയുടെ കണ്ടെത്തൽ. ഇന്ത്യയിലെ കേസുകൾ എല്ലാം ഒഴിവാക്കി തരാം എന്ന വികാസിന്റെ ഉപാദിയിൽ നിഖിൽ അസൈൻമന്റ് ഏറ്റെടുക്കുകയായിരുന്നത്രേ. തന്റെ പദവിയും സ്വാധീനവും ദുരുപയോഗം ചെയ്ത് മറ്റൊരു രാജ്യത്തിന്റെ സുപ്രധാന രേഖകൾ ചോർത്തി എന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിട്ടുള്ളത്.
ആരാണ് വികാഷ് യാദവ്
നേരത്തെ സൂചിപ്പിച്ചത് പോലെ റോയുടെ കാര്യക്ഷമതയും ഉത്തരവാദിത്തവും നിറഞ്ഞ ഫീൽഡ് ഓഫീസർ ആണ് വികാഷ് യാദവ് വിശേഷിപ്പിക്കപ്പെടുന്നത്. അമേരിക്കൻ റെക്കോർഡുകൾ പറയുന്നത് റോയിൽ എത്തുന്നതിന് മുമ്പ് വികാഷ് സിആർപിഎഫിൽ സേവനമനുഷ്ഠിച്ചിരുന്നുവെന്നാണ്. വിവിധതരം ആയുധങ്ങൾ, യുദ്ധമുറകൾ എന്നിവയിൽ പരിശീലനം നേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗുർപത്വന്ദ് സിംഗിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നിഖിൽ ഗുപ്തയ്ക്ക് കൈമാറിയത് വികാഷാണ്. എഫ്ബിഐയുടെ റിപ്പോർട്ട് പ്രകാരം 1984 ഡിസംബർ 11ന് ആണ് വികാഷ് യാദവ് ജനിച്ചത്. ആറടി ഉയരം. 79 കിലോയോളം ഭാരമുണ്ടാകും. എന്തെങ്കിലും വിവരം അറിയാവുന്നവർ എഫ്ബിഐ ഓഫീസുമായി ബന്ധപ്പെടാനാണ് നിർദേശം.
എന്നാൽ, വികാഷ് എന്നയാൾ ഇന്ത്യൻ രഹസ്യന്വേഷണ ഏജൻസിയിൽ പ്രവർത്തിക്കുന്നില്ലെന്ന് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി.