
പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കുടുംബവിളക്ക്. ശിഥിലമാകുന്ന കുടുംബബന്ധങ്ങളുടെ കഥയാണ് പരമ്പര പ്രധാനമായും പങ്കുവെക്കുന്നത്. അതോടൊപ്പംതന്നെ സുമിത്ര എന്ന സ്ത്രീയുടെ സംഭവബഹുലമായ കഥയും പരമ്പര പറയുന്നു. ഒരുപക്ഷേ സുമിത്രയുടെ അതിജീവനം തന്നെയാണ് പ്രേക്ഷകരെ സ്ക്രീനിലേക്ക് അടുപ്പിക്കുന്ന പ്രധാന കാര്യവും. സുമിത്രയെ വിവാഹം കഴിച്ച സിദ്ധാര്‍ത്ഥ്, അവരെ ഉപേക്ഷിച്ച് വേദിക എന്ന സ്ത്രീയെ വിവാഹം ചെയ്യുന്നു. അതുവരേയ്ക്കും വീടിന് പുറത്തൊരു ലോകമുണ്ടെന്ന് മനസ്സിലാക്കാത്ത സുമിത്ര, ഭര്‍ത്താവിന്റെ വിട്ടുപോകലിനുശേഷം സ്വന്തമായി ഒരു നിലയിലെത്താന്‍ പ്രയത്നിക്കുന്നു. സിദ്ധാര്‍ത്ഥിന്റെ അച്ഛന് ശിവദാസന്‍, സുമിത്രയ്ക്കൊപ്പം ഉറച്ചുനിന്നതും സുമിത്രയുടെ ജീവിതവിജയത്തിന് പെട്ടന്ന് വഴിയൊരുക്കി.
സിദ്ധാര്‍ത്ഥ് വിവാഹംകഴിച്ച് താമസിക്കുന്നത്, സുമിത്രയുടെ വീടിന് സമീപം തന്നെയാണ്. വേദികയാകട്ടെ തക്കം പാര്‍ത്തിരുന്ന് സുമിത്രയെ ഉപദ്രവിക്കുന്ന കഥാപാത്രവും. എന്നാല്‍ വേദികയും സുമിത്രയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് മനസിലാക്കിയ സിദ്ധാര്‍ത്ഥ് വേദികയെ ഉപേക്ഷിക്കുന്നു. അതേസമയത്താണ് വേദിക കാന്‍സര്‍ രോഗം വന്നതിനാല്‍ ബുദ്ധിമുട്ടുന്നത്. അത് അറിഞ്ഞിട്ടും സിദ്ധാര്‍ത്ഥ് വേദികയെ ഉപേക്ഷിക്കുക തന്നെയായിരുന്നു. എന്നാല്‍ സിദ്ധാര്‍ത്ഥ് ഉപേക്ഷിച്ച വേദികയെ സുമിത്ര സംരക്ഷിക്കുന്നു. അവര്‍ക്കുവേണ്ട ചികിത്സയും മറ്റും നോക്കി നടത്തിയത് സുമിത്രയായിരുന്നു.
വേദികയും സുമിത്രയും ഒന്നായെന്നറിയുന്ന സിദ്ധാര്‍ത്ഥ്, അവരെ തെറ്റിക്കാന്‍ ശ്രമിക്കുന്നെങ്കിലും ഒന്നും നടക്കുന്നില്ല. അതിനിടെയാണ് ഒരു അപകടത്തില്‍പെട്ട് സിദ്ധാര്‍ത്ഥ്, പാരാലിസിസിന്റെ അവസ്ഥയിലേക്ക് പോകുന്നത്. അപകടത്തില്‍പെട്ട് കിടക്കുമ്പോഴും സിദ്ധാര്‍ത്ഥിനെ നോക്കാന്‍ വേദിക പോകുന്നില്ല. പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയാതെ കിടക്കുന്ന സിദ്ധാര്‍ത്ഥിനെ സംരക്ഷിക്കുന്നത് സുമിത്രയാണ്. സുമിത്രയുടെ നിലവിലെ ഭര്‍ത്താവായ രോഹിത്തിന് അതില്‍ ചെറിയ പ്രശ്നമുണ്ടെങ്കിലും, മാനുഷികപരിഗണനയുടെ പേരില്‍ സിദ്ധാര്‍ത്ഥിനെ ശുശ്രൂഷിക്കുന്നത് സുമിത്ര തന്നെയാണ്. അതിനിടെയാണ് ഇപ്പോള്‍ മറ്റൊരു സംഭവം നടന്നിരിക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ വീട് കടത്തിലായിരുന്നു. വീട് പണയം വച്ച് സിദ്ധാര്‍ത്ഥ് വാങ്ങിയ ഭീമമായ തുക തിരിച്ച് നല്കാത്തതിനാല് അതിന്റെ ബാക്കി നടപടിയിലേക്ക് കടക്കുകയാണ് പണം കിട്ടാനുള്ളവര്‍. പെട്ടന്നുതന്നെ വീടൊഴിഞ്ഞ് തരണമെന്നാണ് അവര്‍ പറയുന്നത്. വയ്യാത്ത സിദ്ധാര്‍ത്ഥും, അയാളെ പരിചരിക്കുന്ന ഒരാളുമാണ് ഇപ്പോള്‍ വീട്ടിലുള്ളത്. വയ്യാത്ത സിദ്ധാര്‍ത്ഥ് എങ്ങോട്ടുപോകും എന്ന് എല്ലാവരും ചിന്തിക്കുമ്പോഴാണ്, സിദ്ധാര്‍ത്ഥിന്റെ അച്ഛന് അയാളെ ശ്രീനിലയം വീട്ടിലേക്ക് കൂട്ടാന്‍ നില്‍ക്കുന്നത്. എന്താണ് എല്ലാവരുടേയും അഭിപ്രായമെന്നൊന്നും നോക്കാതെയാണ് ശിവദാസന്‍ ഈ തീരുമാനമെടുക്കുന്നത്.
ALSO READ : അത് ഒഫിഷ്യല്‍! വിജയ്ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് ജയറാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]