ആഗോള വിപണിയിൽ എണ്ണവിലയിൽ ഉണ്ടായ ഇടിവ് ലോക സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്. യെമനിലെ ഹൂതികൾ തകർത്ത തന്ത്രപ്രധാനമായ എണ്ണ പൈപ്പ്ലൈനിന്റെ തകരാർ അതിവേഗം പരിഹരിച്ച് പ്രവർത്തനം പുനരാരംഭിക്കാൻ സൗദി അറേബ്യ നടത്തുന്ന നീക്കങ്ങളും, ഇടക്കാലത്ത് കപ്പലിൽ നിന്ന് കപ്പലിലേക്ക് (ഷിപ്പ് ടു ഷിപ്പ്) എണ്ണവിതരണം നടത്താനുള്ള തീരുമാനവുമാണ് ക്രൂഡോയിൽ വില താഴ്ത്തിയത്.
ഇതേതുടർന്ന് ബാരലിന് 108 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് വില 104 ഡോളറിലേക്കും, 103 ഡോളറിന് മുകളിലായിരുന്ന യുഎസ് ക്രൂഡ് വില 101.3 ഡോളറിലേക്കും കുറഞ്ഞു. പൈപ്പ്ലൈൻ തകരാർ ദ്രുതഗതിയിൽ പരിഹരിച്ചു വരികയാണെന്ന് യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ചെങ്കടലിലെ ആക്രമണങ്ങൾ തടയാൻ ചൈന ഇടപെടണമെന്ന് സൗദി ആവശ്യപ്പെട്ടിരുന്നു. ഹൂതികളെ നിയന്ത്രിക്കണമെന്നും ചെങ്കടൽ തീരങ്ങൾ യുദ്ധമുഖമാക്കരുതെന്നും ചൈന ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചർച്ചകളിലൂടെ സമവായത്തിലെത്തണമെന്നും രാജ്യാന്തര കപ്പൽപ്പാതകളിൽ സുരക്ഷിത യാത്ര ഉറപ്പാക്കണമെന്നുമാണ് ചൈനയുടെ നിലപാട്. ഇതിനിടയിൽ, യുഎൻ പൊതുയോഗത്തിനായി എത്തുന്ന ഗൾഫ് രാഷ്ട്ര നേതാക്കളുമായി പ്രസിഡന്റ് ട്രംപ് കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള 5 രാജ്യങ്ങൾക്കുമേൽ 100 ശതമാനം അധികത്തീരുവ ചുമത്താനുള്ള ബിൽ യുഎസ് പ്രതിനിധിസഭ പാസാക്കിയിട്ടുണ്ട്. എന്നാൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വൈകാതെ യുഎസ് സന്ദർശിക്കാനിരിക്കുന്നതിനാൽ ട്രംപ് പെട്ടെന്ന് താരിഫ് യുദ്ധത്തിന് മുതിർന്നേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
തീരുവ കാട്ടി പേടിപ്പിക്കേണ്ടെന്ന് ഇന്ത്യയും ശക്തമായ ഭാഷയിൽ അമേരിക്കയെ അറിയിച്ചിട്ടുണ്ട്. കാനഡയ്ക്ക് യൂറോപ്യൻ യൂണിയനിൽ അസോസിയേറ്റ് അംഗത്വം നൽകാനുള്ള നീക്കത്തിനെതിരെയും ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ കാനഡ ആരുമായി ബന്ധപ്പെടണമെന്ന് തങ്ങൾ തീരുമാനിച്ചുകൊള്ളാമെന്നാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രതികരിച്ചത്. എണ്ണവില താഴുന്നത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് നൽകുന്ന ഊർക്കം ഓഹരി വിപണികളിലും പ്രതിഫലിക്കുന്നുണ്ട്.
ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയതിനെതുടർന്ന് വിപണിയിൽ ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോൾ സാഹചര്യം അനുകൂലമായിട്ടുണ്ട്. യുഎസിൽ ഡൗ ജോൺസ് 316 പോയിന്റ് (+1%) നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എസ് ആൻഡ് പി 500, നാസ്ഡാക് സൂചികകളും നേട്ടമുണ്ടാക്കി. ഏഷ്യൻ വിപണികളായ ജാപ്പനീസ് നിക്കേയ്, ദക്ഷിണ കൊറിയൻ കോസ്പി തുടങ്ങിയവയും മികച്ച വളർച്ച രേഖപ്പെടുത്തി.
രാജ്യാന്തര സ്വർണവില ഔൺസിന് 4352 ഡോളറിലാണ് വ്യാപാരം തുടരുന്നത്. ഇന്ത്യൻ ഓഹരി വിപണിയിൽ നിലവിൽ ഏറ്റവും ചർച്ചയാകുന്നത് ടാറ്റ ഗ്രൂപ്പിലെ ആഭ്യന്തര പ്രശ്നങ്ങളാണ്.
ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരന് 5 വർഷം കൂടി കാലാവധി നീട്ടിക്കൊടുക്കാനും, ടാറ്റ സൺസ് ഐപിഒ നടത്താനും ഡയറക്ടർ ബോർഡ് തീരുമാനിച്ചതാണ് നോയൽ ടാറ്റയെ ചൊടിപ്പിച്ചിരിക്കുന്നത്.
ബോർഡ് തീരുമാനങ്ങൾ നിയമവിരുദ്ധമാണെന്ന് നോയൽ തുറന്നടിച്ചപ്പോൾ, നോയൽ ചെയർമാനായ ടാറ്റ ട്രസ്റ്റ്സും പരസ്യമായി എതിർപ്പറിയിച്ചു. “The Tata Trusts reiterate their position on the reappointment of Mr.
N. Chandrasekaran as Chairman, Tata Sons, following today’s Board Meeting.
Read the full statement: https://t.co/9Nf7FXpL63 https://t.co/c0OVHBWYfz” എന്നിരുന്നാലും, ടാറ്റ സൺസ് ഐപിഒ നടത്തുന്നത് ഗ്രൂപ്പ് ഓഹരികളുടെ വാല്യുവേഷൻ വർധിപ്പിക്കുമെന്നതിനാൽ നിക്ഷേപകർ ഇതിനെ വളരെ അനുകൂലമായാണ് കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

