ന്യൂഡൽഹി ∙ ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസിൽ
ആശ്വാസം.
ഗ്രൂപ്പിനും ചെയർമാൻ ഗൗതം അദാനിക്കും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ക്ലീൻ ചിറ്റ് നൽകി. ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നു സെബി റിപ്പോർട്ടിൽ വ്യക്തമാക്കി.
കേസിന് ആസ്പദമായ ഇടപാടുകളെ വഴിവിട്ടവയായി കാണാൻ കഴിയില്ലെന്നും വിലയിരുത്തി. കേസിൽ അദാനി ഗ്രൂപ്പിലെ കമ്പനികൾക്കും ഗൗതം അദാനിക്കും എതിരെ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടിസുകളിലെ തുടർനടപടികളും നിർത്തിവച്ചു.
ഓഹരിമൂല്യം പെരുപ്പിച്ചു കാട്ടാനായി അദാനി ഗ്രൂപ്പ് കൃത്രിമം കാട്ടി, ഷെൽ കമ്പനികളെ ഉപയോഗിച്ചു എന്നീ ആരോപണങ്ങൾ ഉന്നയിച്ച് യുഎസ് ആസ്ഥാനമായ ഹിൻഡൻബർഗ് പുറത്തുവിട്ട
റിപ്പോർട്ട് വലിയ ചർച്ചയായിരുന്നു. ഇതു വിവിധ അദാനി കമ്പനികളുടെ ഓഹരി മൂല്യത്തിൽ 10,000 കോടി ഡോളറിന്റെ ഇടിവിനു കാരണമായിരുന്നു.
സെബി ചെയർപഴ്സന്‍ മാധവി പുരി ബുച്ചിനെതിരെയും ഹിൻഡൻബർഗ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.
അദാനി ഗ്രൂപ്പിന്റെ രഹസ്യവിദേശ സ്ഥാപനങ്ങളുമായി മാധവി ബുച്ചിനും ഭർത്താവിനും ബന്ധമുണ്ടെന്നാണ് ഹിൻഡൻബർഗ് ആരോപിച്ചത്. അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ ഇവർക്ക് നിക്ഷേപമുണ്ടെന്നും യുഎസ് നിക്ഷേപ-ഗവേഷണ സ്ഥാപനമായ ഹിഡൻബർഗ് വെളിപ്പെടുത്തിയിരുന്നു.
ആരോപണങ്ങളെ മാധവി ബുച്ച് തള്ളിക്കളഞ്ഞിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]