ഡൽഹി∙
കേന്ദ്ര സർക്കാർ നേരിട്ട് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ദുരന്തത്തിൽ മരിച്ച പൈലറ്റ് സുമീത് സബർവാളിന്റെ പിതാവ് പുഷ്കരാജ് സബർവാൾ. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പുഷ്കരാജ് സബർവാൾ പറഞ്ഞു.
ദുരന്തത്തിനു കാരണം തന്റെ മകനാണെന്ന തരത്തിൽ ആരോപണം ശക്തമാകുന്നുവെന്നും അത് താങ്ങാനാകുന്നതിലപ്പുറം വേദനയാണെന്നും അദ്ദേഹം പറഞ്ഞു.
എഎഐബിയുടെ അന്തിമ റിപ്പോർട്ടിൽ, ദുരന്തകാരണമായി തന്റെ മകന്റെ പേര് ചേർക്കുമോ എന്നതിൽ ആശങ്കയുണ്ടെന്നും കേന്ദ്രത്തിനു നൽകിയ കത്തിൽ പുഷ്കരാജ് സബർവാൾ ചൂണ്ടിക്കാട്ടി.
മുംബൈയിലെ ജൽവായു വിഹാറിൽ പിതാവ് പുഷ്കരാജിനൊപ്പമാണ് ക്യാപ്റ്റൻ സുമീത് സബർവാള് താമസിച്ചിരുന്നത്. മുൻ ഡിജിസിഎ ഉദ്യോഗസ്ഥനാണ് പുഷ്കരാജ്.
2 വർഷം മുൻപ് സുമീതിന്റെ അമ്മ മരിച്ചു. എയർ ഇന്ത്യയുടെ സീനിയർ പൈലറ്റായ സുമീത് സബർവാളിന് വിമാനം പറത്തുന്നതിൽ 30 വർഷത്തെ പ്രവൃത്തി പരിചയമുണ്ട്.
പൈലറ്റുമാർക്കു പരിശീലനം നൽകുന്ന ലൈൻ ട്രെയ്നിങ് ക്യാപ്റ്റനായിരുന്നു അദ്ദേഹം.
ജൂൺ 12നായിരുന്നു അഹമ്മദാബാദ് വിമാന ദുരന്തം. 242 പേരുമായി ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം 32 സെക്കൻഡിനകം വിമാനത്താവളത്തിനടുത്ത് ബി.ജെ.
മെഡിക്കൽ കോളജ് വളപ്പിലേക്കു തകർന്നുവീണു കത്തുകയായിരുന്നു. മെഡിക്കൽ വിദ്യാർഥികളുടെ ഹോസ്റ്റലിലും സമീപത്തെ സ്റ്റാഫ് ക്വാർട്ടേഴ്സിലുമായി 5 പേർ സ്ഥിരീകരിച്ചിരുന്നു.
ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വിജയ് രൂപാണിയും (68) പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് സ്വദേശിയായ നഴ്സ് രഞ്ജിത ജി.നായരും (40) ഉൾപ്പെടെ 260 പേരാണ് മരിച്ചത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]